എല്ലാ വര്‍ഷവും വേനലിന് മുന്‍പായി കാലിഫോര്‍ണിയയുടെയും മെക്‌സിക്കോയുടെയും തീരപ്രദേശത്തു നിന്നും സ്രാവുകള്‍ കൂട്ടത്തോടെ അപ്രത്യക്ഷരാകും. എന്നാല്‍, ഈ യാത്ര എങ്ങോട്ടെന്നത് അജ്ഞാതമായിരുന്നു. ഇതു കണ്ടെത്താന്‍ സ്രാവുകളുടെ ശരീരത്തില്‍ ടാഗ് ചെയ്യല്‍ ആരംഭിച്ചു. ഇവ എവിടേയ്‌ക്കെല്ലാം എപ്പോഴൊക്കെ പോകുന്നുവെന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. അങ്ങനെ ലോകത്തിലെ ഏറ്റവും വലിയ മൃഗ ദേശാടനത്തിന്റെ ചുരുളഴിയുമെന്നാണ് ഗവേഷകരുടെ വിശ്വാസം.
അങ്ങനെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെയും മോണ്ടറി ബേ അക്വേറിയത്തിലെയും ഗവേഷകര്‍ ഈ യാത്ര എവിടേയ്‌ക്കെന്ന് കണ്ടെത്തി. പസഫിക്കിന് നടുവില്‍ അധികമാരും കടന്നു ചെല്ലാത്ത ഏറെക്കുറെ വിജനമെന്ന് ഇന്നേവരെ കരുതിയിരുന്ന ഭാഗത്തേയ്ക്കായിരുന്നു സ്രാവുകള്‍ കൂട്ടത്തോടെ എത്തിയിരുന്നത്. ഏകദേശം ഒരു മാസത്തോളം ഇവിടെ കഴിയും. പസഫിക്കിലെ മിഡ്-വാട്ടര്‍ പ്രദേശം എന്ന് അറിയപ്പെടുന്ന ഈ പ്രദേശത്തിന് 'ഷാര്‍ക്ക് കഫെ' എന്ന ഓമനപ്പേരും ശാസ്ത്രജ്ഞര്‍ നല്‍കിയിട്ടുണ്ട്.
ഈ പ്രദേശത്ത് സ്രാവുകള്‍ക്ക് ഭക്ഷണത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാറില്ല. പകല്‍ സമയത്ത് ഉപരിതലത്തിന് തൊട്ടടുത്തെത്തുമെങ്കിലും ഇടയ്ക്ക് സ്രാവുകള്‍ മുങ്ങും. കടലിലേയ്ക്ക് ഡൈവ് ചെയ്യുന്ന കാര്യത്തില്‍ ആണ്‍ സ്രാവുകളും വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്. ആണ്‍ സ്രാവുകള്‍ ദിവസം 140 തവണയോളം അഗാധങ്ങളിലേയ്ക്ക് ഡൈവ് ചെയ്യാറുണ്ട്. എന്നാല്‍, പെണ്‍സ്രാവുകള്‍ ഒറ്റ മുങ്ങലില്‍ തന്നെ 1400 മുതല്‍ 3000 അടി വരെ താഴ്ന്നുപോകാറുണ്ടെന്നാണ് കണ്ടെത്തല്‍.
എന്നാല്‍, ഈ മുങ്ങല്‍ എന്തിനു വേണ്ടിയെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഒന്നുകില്‍ ഇരതേടി, അല്ലെങ്കില്‍ ഇണതേടി എന്നാണ് നിഗമനം. ആഴക്കടലിലെ ഈ പ്രത്യേക ഭാഗത്ത് തെളിയിക്കപ്പെടാന്‍ ഒട്ടേറെ രഹസ്യങ്ങള്‍ ഇനിയുമുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.
from mangalam.com https://ift.tt/2NuQk2k
via IFTTT
No comments:
Post a Comment