മകള്‍ക്കൊപ്പം കിടക്കപങ്കിട്ടു; പിതാവും രണ്ട് ആണ്‍മക്കളും ചേര്‍ന്ന് കാമുകന്റെ ജനനേന്ദ്രിയം കത്രികയ്ക്ക് മുറിച്ചു; സംഭവം നടക്കുന്നത് പെണ്‍കുട്ടിയുടെ വീട്ടില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 20, 2018

മകള്‍ക്കൊപ്പം കിടക്കപങ്കിട്ടു; പിതാവും രണ്ട് ആണ്‍മക്കളും ചേര്‍ന്ന് കാമുകന്റെ ജനനേന്ദ്രിയം കത്രികയ്ക്ക് മുറിച്ചു; സംഭവം നടക്കുന്നത് പെണ്‍കുട്ടിയുടെ വീട്ടില്‍

ഗൊരാഖ്പൂര്‍: മകളുമായി അടുപ്പം ഉണ്ടായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ലൈംഗികാവയവം പിതാവും രണ്ട് ആണ്‍മക്കളും ചേര്‍ന്ന് കത്രികയ്ക്ക് മുറിച്ചു. ഇരുവരും വ്യത്യസ്ത സ്‌കൂളുകളിലായിരുന്നു പഠിച്ചിരുന്നതെങ്കിലും പ്രണയത്തിലായിരുന്നു. ഒരു ദിവസം ഇരുവരെയും കാണാനാകാത്ത സാഹചര്യത്തില്‍ കിടക്കയില്‍ കണ്ടതോടെയാണ് പെണ്‍കുട്ടിയുടെ പിതാവും സഹോദരങ്ങളും ചേര്‍ന്ന് കാമുകന്റെ ജനനേന്ദ്ര്യം മുറിച്ചത്.

ഹരിയാനയിലെ ഗൊരാഖ്പൂരില്‍ ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമായി തുടരുകയാണ്. ദീപചന്ദ് ഗുപ്ത എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ദീപ്ചന്ദിനൊപ്പം മകളെ കണ്ട പിതാവ് ഗുദ്ദു നിഷാദാണ് ആക്രമണത്തിന് പിന്നില്‍. തിങ്കളാഴ്ച രാത്രി പെണ്‍കുട്ടിയുടെ വീട്ടില്‍ ദീപ്ചന്ദ് എത്തിയിരുന്നു. തുടര്‍ന്ന് ഇരുവരും കിടക്കപങ്കിടുന്നത് ഗുദ്ദു കണ്ടു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട പിതാവ് മറ്റ് രണ്ട് ആണ്‍മക്കള്‍ക്കൊപ്പം ദീപ്ചന്ദിന്റെ ജനനേന്ദ്രിയം കത്രിക ഉപയോഗിച്ച് മുറിക്കുകയായിരുന്നു.

സംഭവം ആരോ പോലീസിനെ അറിയിക്കുകയും പോലീസ് എത്തി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഗുദ്ദുവിനും ആണ്‍മക്കളായ സന്ദീപ്, പ്രദീപ് എന്നിവര്‍ക്കെതിരെ ദീപ്ചന്ദിന്റെ കുടുബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.

രക്തത്തില്‍ കുളിച്ച ദീപ്ചന്ദിന്റെ വിവരം തങ്ങളെ അറിയിച്ചത് പ്രദേശവാസികളാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവ സ്ഥലത്ത് നിന്നും ആക്രമണത്തിന് ഉപയോഗിച്ച കത്രികയും കണ്ടെടുത്തു. ദീപ്ചന്ദും പെണ്‍കുട്ടിയും പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ്. നാളുകള്‍ക്ക് മുമ്പ് ഇരുവരും പ്രണയത്തിലായിരുന്നു. ഫോണിലൂടെയാണ് ഇവര്‍ ബന്ധം തുടര്‍ന്നിരുന്നതെന്നും ഇത് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഇഷ്ടമായിരുന്നില്ല. ഇരുവര്‍ക്കും പലപ്രാവശ്യം മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞതായി പോലീസ് പറഞ്ഞു.



from mangalam.com https://ift.tt/2plLOVa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages