ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അജ്ഞാത പനി പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. ആറ് അഴ്ചയ്‌ക്കൊള്ളില്‍ 79 ആളുകള്‍ പനി ബാധിച്ച് മരിച്ചുവെന്ന് സര്‍ക്കാര്‍ അധികൃതര്‍ ബുധനാഴ്ച അറിയിച്ചു. ഇതേതുടര്‍ന്ന് ആരോഗ്യവകുപ്പ് സംസ്ഥാനത്ത് അതീവജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങളില്‍ ബോധവത്കരണം നടത്തുമെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
സംസ്ഥാനത്ത് ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബെറേലിയിലാണ്. 24 പേര്‍ക്കാണ് ഇവിടെ മാത്രം ജീവന്‍ നഷ്ടപ്പെട്ടത്. കൂടാതെ ബദൗണില്‍ 23, ഹര്‍ദോയിയില്‍ 12 സീതാപൂരില്‍ എട്ട് ബറൈച്ചിയില്‍ ആറും പിലിഭിത്തില്‍ നാലും ഷാജഹാന്‍പൂരില്‍ രണ്ടുപേരുമാണ് മരിച്ചത്.
മരണനിരക്ക് ഉയര്‍ന്ന് സ്ഥങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. പനി പടരാതിരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. മരണകാരണത്തെക്കുറിച്ചും മരിച്ചവരെ കുറിച്ചുമുള്ള വിവരങ്ങളും പരിശോധിച്ച് വരികയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിംഗ് പറഞ്ഞു.
from mangalam.com https://ift.tt/2MNdkEn
via IFTTT
No comments:
Post a Comment