ലണ്ടന്‍ : വാടകവീട് അന്വേഷിച്ചെത്തുന്ന വിദ്യാര്‍ത്ഥിനികളും യുവതികളും ഇംഗ്‌ളണ്ടില്‍ വീട്ടുടമസ്ഥരാന്‍ ചൂഷണത്തിന് വിധേയമാകുന്നതിന്റെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി ബിബിസി. ഈ വിഷയം മുന്‍ നിര്‍ത്തി അന്താരാഷ്ട്ര മാധ്യമത്തിന്റെ സ്റ്റിംഗ് ഓപ്പറേഷനില്‍ കുടുങ്ങിയ രണ്ടു വൃദ്ധന്മാരുടെ വീഡിയോ വൈറലാണ്. താനുമായി കിടക്കപ്പങ്കിടാന്‍ തയ്യാറാണെങ്കില്‍ ഒരു രൂപ പോലും വാടക നല്‍കാതെ തന്റെ വീട്ടില്‍ കഴിയാം എന്നാണ് വീട്ടുടമസ്ഥര്‍ നല്‍കുന്ന 'ഓഫര്‍'.
വാടകയ്ക്ക് മുറിയെടുക്കാനെന്ന വ്യാജേന വനിതാ മാദ്ധ്യമ പ്രവര്‍ത്തകയായ റേച്ചല്‍ സ്‌റ്റോണ്‍ഹൗസാണ് ഒളികാമറ ഓപ്പറേഷന്‍ നടത്തിയത്. ഇക്കാര്യത്തില്‍ പുറത്തുവരുന്ന ഡസന്‍ കണക്കിനുള്ള പരസ്യങ്ങളില്‍ നിന്നും ചിലതിന് പിന്നാലെ പോയായിരുന്നു വാടകയ്ക്ക് പകരം ലൈംഗികത ഈടാക്കുന്ന വീട്ടുടമകളെ റേച്ചല്‍ നേരിട്ട് പിടികൂടിയത്. പ്രച്ഛന്ന വേഷത്തില്‍ ഇവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അവരെക്കൊണ്ട് ക്യാമറയ്ക്ക് മുന്നില്‍ തുറന്നു പറയിക്കല്‍ റേച്ചല്‍ നടത്തി. നിങ്ങളുടെ രഹസ്യമുതലിന് ഡബിള്‍റൂം പകരം നല്‍കാമെന്നായിരുന്നു ഒരു പരസ്യം. വാടക തീരെ കുറവാണെന്നും പാചകം, ശുചീകരണം ചിലപ്പോള്‍ ലൈംഗികം തുടങ്ങി മറ്റ് രീതിയില്‍ നല്‍കിയാല്‍ മതിയെന്നും പറയുന്നു.
[IMG]
ബ്രിസ്റ്റളിന് പുറത്ത് സ്വന്തമായി ഒരു ഫ്‌ളാറ്റുള്ള ടോം എന്നയാളെയാണ് റേച്ചല്‍ ആദ്യം കുരുക്കിയത്. 60 കാരനായ ഇയാള്‍ തനിക്കൊപ്പം ഉറങ്ങുന്നതാണ് വാടകയായി ചോദിക്കുന്നത്. ലൈംഗികത ആവശ്യപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് 'അതെ ദിനാന്ത്യം' എന്നായിരുന്നു ടോം അങ്കിളിന്റെ മറുപടി. മറ്റൊരാള്‍ മൈക്ക് എന്ന വൃദ്ധനായിരുന്നു. ആഴ്ചയില്‍ ഒരിക്കല്‍ കൂടെ കിടക്കണം എന്നായിരുന്ന റേച്ചലിന് മുന്നില്‍ മൈക്ക് ആവശ്യപ്പെട്ടത്. മുറി, വാടക, ബില്ലുകള്‍, എല്ലാം നല്‍കും. ആഴ്ച തോറും അലവന്‍സും നല്‍കുമെന്നും ഇയാള്‍ പറഞ്ഞു. ഇതിനൊപ്പം താന്‍ സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നത് വിഷയമാക്കി ഒരു നോവല്‍ രചിക്കുകയാണെന്നും മൈക്ക് പറയുന്നുണ്ട്.
വാടക വീട് അന്വേഷിച്ച് എത്തുന്ന വിദ്യാര്‍ത്ഥിനികളെയും സ്ത്രീകളെയുമാണ് ഈ രീതിയില്‍ വീട്ടുടമസ്ഥര്‍ ചൂഷണം ചെയ്യുന്നത്. നിരവധിപേര്‍ ഇതേക്കുറിച്ച് പരാതിപ്പെട്ടതോടെയാണ് ബിബിസി ഒളിക്യാമറാ ഓപ്പറേഷന്‍ നടത്തിയത്. പരാതി സത്യമാണെന്നും വിദ്യാര്‍ത്ഥിനികളും ഒറ്റയ്ക്ക് താമസിക്കുന്ന വനിതാ ജീവനക്കാരുമാണ് ചൂഷണത്തിന് ഇരയാകുന്നതെന്നാണ് കണ്ടെത്തല്‍. വാടകയായി ലൈംഗികത ഉപയോഗപ്പെടുത്തുന്നത് നിയമവിരുദ്ധമാണ്. ഏഴു വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ്. യുകെയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ വീട്ടുടമകളുടെ ചൂഷണത്തിന് ഇരയായത് രണ്ടര ലക്ഷം സ്ത്രീകളാണെന്നാണ് കണ്ടെത്തല്‍.
from mangalam.com https://ift.tt/2Dgqfz8
via IFTTT
No comments:
Post a Comment