ന്യൂഡല്‍ഹി: ആദ്യ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തിന് ആവേശം കൂട്ടിയത്, അത് പാകിസ്താനെ തോല്‍പ്പിച്ച് കിരീടത്തില്‍ മുത്തമിട്ടത് കൊണ്ടായിരുന്നു. നാല് ബോളില്‍ ആറ് റണ്‍സ് അകലെ പാകിസ്താനും ഒരു വിക്കറ്റ് അകലെ ഇന്ത്യയ്ക്കും കിരീട നേട്ടം. ക്രിസില്‍ നില്‍ക്കുന്നത് മിസ്ബാഹ് ഉല്‍ ഹക്ക്. ജോഗീന്ദറിനെ അവസാന ഓവര്‍ ഏല്‍പ്പിക്കുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും ധോണിയും ആഗ്രഹിച്ചിരുന്നില്ല. ജോഗീന്ദറിന്റെ പന്തില്‍ ബൗണ്ടറിക്ക് ശ്രമിച്ച മിസ്ബാഹിനെ ക്യാച്ചിലൂടെ പുറത്താക്കിയത് മലയാളികൂടിയായ ശ്രീശാന്ത് ആയിരുന്നു.
അന്ന് ശ്രീശാന്ത് ആ ക്യാച്ച് വിട്ടു കളഞ്ഞിരുന്നെങ്കിലോ? ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയിലാണ് ഹര്‍ഭജന്‍ സിംഗിന് നേരെ ഈ ചോദ്യം ഉയരുന്നത്. ആ ലോകകപ്പിന് ശേഷം നടന്ന ഇന്റ്യന്‍ പ്രീമിയര്‍ ലീഗില്‍ സംഭവിച്ചത് ആ ക്യാച്ച് വിട്ട സമയം സംഭവിക്കുമായിരുന്നു എന്നായിരുന്നു ഹര്‍ഭജന്റെ മറുപടി.
2008 ഐപിഎല്ലില്‍ ഹര്‍ഭജന്‍ ശ്രീശാന്തിന്റെ മുഖത്തടിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇത് ഓര്‍മ്മിപ്പിച്ചായിരുന്നു ഭാജിയുടെ മറുപടി. മുംബൈ ഇന്ത്യന്‍സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും തമ്മില്‍ നടന്ന മത്സരത്തിന് ശേഷം കരഞ്ഞുകൊണ്ട് നില്‍ക്കുന്ന ശ്രീശാന്തിനെയാണ് ഗ്രൗണ്ടില്‍ കണ്ടത്. ശ്രീശാന്തിന്റെ വാക്കുകളില്‍ പ്രകോപിതനായ ഹര്‍ഭജന്‍ ശ്രീശാന്തിന്റെ മുഖത്ത് അടിക്കുകയായിരുന്നുവെന്ന് പിന്നീട് ബി.സി.സി.ഐയുടെ അന്വേഷണത്തില്‍ കണ്ടെത്തി.
from mangalam.com https://ift.tt/2po5Vlv
via IFTTT
No comments:
Post a Comment