എത്രവേണമെങ്കിലും അന്വേഷിച്ചോളൂ, നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരും- കെ.എം. മാണി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 18, 2018

എത്രവേണമെങ്കിലും അന്വേഷിച്ചോളൂ, നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരും- കെ.എം. മാണി

കോട്ടയം: ബാർ കോഴക്കേസിൽ ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് നടപടി റദ്ദാക്കിയ വിജിലൻസ് കോടതിയുടെ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുൻമന്ത്രി കെ.എം. മാണി. ഇക്കാര്യത്തിൽ തനിക്ക് വൈഷ്യമ്യമൊന്നുമില്ലെന്നും കെ.എം. മാണി പറഞ്ഞു. കോടതിവിധിയെപ്പറ്റി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സർക്കാരിന്റെയും എൽഡിഎഫ് സർക്കാരിന്റെയും കാലത്ത് മൂന്നുതവണ അന്വേഷിച്ച കേസാണിതെന്നും താൻ തെറ്റുകാരനല്ലെന്നാണ് കണ്ടെത്തിയതെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു. വീണ്ടും വീണ്ടും എത്രവേണമെങ്കിലും അന്വേഷിച്ചുകൊള്ളട്ടെയെന്നും അന്വേഷണത്തിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. എത്രതവണ അന്വേഷണം നടന്നാലും നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും മാണി വ്യക്തമാക്കി. മറ്റ് കാര്യങ്ങൾ കോടതി ഉത്തരവ് പരിശോധിച്ചതിന് ശേഷം പ്രതികരിക്കാമെന്ന് മാണി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2D4qBsI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages