ബ്രെമർവോഡെ:ഹൈഡ്രജനിൽ ഓടുന്ന ലോകത്തെ ആദ്യ ട്രെയിൻ ജർമ്മനിയിൽ പുറത്തിറക്കി. ഡീസൽ എൻജിൻ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന മലിനീകരണം ഒഴിവാക്കി പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യയിലൂടെയാണ് പുതിയ ഹൈഡ്രജൻ ട്രെയിൻ അവതരിപ്പിച്ചിരിക്കുന്നത്. ഫ്രാൻസിലെ അതിവേഗഇന്റർസിറ്റി റെയിൽവേ സർവീസായ- ടി ജി വിയുടെ നിർമാതാക്കളായ ആൾസ്റ്റം നിർമ്മിച്ച രണ്ട് ട്രെയിനുകളാണ് പുറത്തിറക്കിയത്. വടക്കൻ ജർമ്മനിയിലെ രണ്ട് നഗരങ്ങളെ വീതം ബന്ധിപ്പിച്ചുകൊണ്ടാണ് ഈ രണ്ട് ട്രെയിനുകൾ ഓടുക. 2021 ഓടെ ഇത്തരത്തിൽ 14 ട്രെയിനുകൾ കൂടി ആൾസ്റ്റം പുറത്തിറക്കും. ഹൈഡ്രജന്റെയും ഓക്സിജന്റെയും സംയോജനത്തിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഫ്യുവൽ സെല്ലുകളാണ് ഹൈഡ്രജൻ ട്രെയിനിൽ ഉപയോഗിക്കുന്നത്.നീരാവിയും വെള്ളവും മാത്രമാണ് പുറന്തള്ളപ്പെടുക.ഉത്പാദിപ്പിക്കപ്പെടുന്ന ഊർജം ട്രെയിനിൽ സ്ഥാപിച്ചിട്ടുള്ള ലിഥിയം ബാറ്ററിയിൽ ശേഖരിക്കും. ഒറ്റ ടാങ്ക് ഹൈഡ്രജൻ ഉപയോഗിച്ച് 1000 കിലോമീറ്റർ ട്രെയിന് സഞ്ചരിക്കാനാകും. ഡീസൽ എൻജിൻ ട്രെയിനുകളുടെ അതേ ശേഷിയാണ് ഹൈഡ്രജൻ ട്രെയിനുകൾക്കുമുള്ളത്.ഡീസൽ എൻജിൻ ട്രെയിനെ അപേക്ഷിച്ച് ഹൈഡ്രജനിൽ ഓടുന്ന ട്രെയിന് നിർമ്മാണ ചിലവ് കൂടുതലാണ്. എന്നാൽ ട്രെയിൻ സർവീസിന് ചിലവ് കുറവായിരിക്കുമെന്ന് ആൾസ്റ്റം വിശദീകരിക്കുന്നു. ബ്രിട്ടൻ, നെതർലെൻഡ്സ്, ഡെന്മാർക്ക്, നോർവെ, ഇറ്റലി, കാനഡ എന്നീ രാജ്യങ്ങളും ഹൈഡ്രജൻ ട്രെയിനിലേക്ക് മാറാനുള്ള ആലോചനയിലാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2D4nPUk
via
IFTTT
No comments:
Post a Comment