ഡെറാഡൂണ്‍: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഡെറാഡൂണിലെ ഒരു ബോര്‍ഡിംഗ് സ്‌കൂളിലാണ് സംഭവം. പീഡനത്തിനിരയായ പെണ്‍കുട്ടി സ്‌കൂളിലെ ബോര്‍ഡിംഗില്‍ താമസിച്ചാണ് പഠിച്ചിരുന്നത്. സംഭവത്തില്‍ അഞ്ച് സ്‌കൂള്‍ ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്യുകയും മൂന്ന് പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതോടെ വിവരം മൂത്ത സഹോദരിയെ അറിയിക്കുകയായിരുന്നു. ഗര്‍ഭിണിയായി രോഗം ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് പെണ്‍കുട്ടി വിവരം സഹോദരിയോട് പറയുന്നത്. ഒരു മാസം മുമ്പ് നടന്ന സംഭവം കുട്ടി ചേച്ചിയോട് വെളിപ്പെടുത്തിയതോടെയാണ് പുറം ലോകം അറിയുന്നത്.
സ്‌കൂള്‍ അധികൃതര്‍ സംഭവം അറിഞ്ഞെങ്കിലും മറച്ചു വയ്ക്കാനാണ് ശ്രമിച്ചത്. തന്നെ പീഡിപ്പിച്ച മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പേര് പെണ്‍കുട്ടി സഹോദരിയോട് പറഞ്ഞിരുന്നു. ബോര്‍ഡിംഗില്‍ തന്നെയാണ് സഹോദരിയും കഴിഞ്ഞിരുന്നത്. വല്ലപ്പോഴും മാത്രമാണ് മാതാപിതാക്കള്‍ ഇവരെ കാണാന്‍ എത്തിയിരുന്നത്. ഇവരുടെ മാതാപിതാക്കള്‍ തമ്മില്‍ അത്ര രസത്തിലായിരുന്നില്ലെന്നും പോലീസ് പറഞ്ഞു.
പീഡനത്തിനിരയായ കുട്ടിയുടെ സഹോദരി വിവരം മാതാപിതാക്കളെ അറിയിക്കുകയും അവര്‍ ഉടന്‍ തന്നെ സ്‌കൂളില്‍ എത്തുകയും ചെയ്തു. ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റും പോലീസും സ്‌കൂളിലെത്തി. കുട്ടിയുടെ മൊഴിയെടുത്തു. ബോര്‍ഡിംഗിലുള്ളവരുടെയും സ്‌കൂള്‍ അധികൃതരെയും വിദ്യാര്‍ത്ഥികളെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
from mangalam.com https://ift.tt/2MH0IhX
via IFTTT
No comments:
Post a Comment