ന്യൂഡൽഹി: അതിർത്തി കടന്നുള്ള തീവ്രവാദം പാകിസ്താൻ അവസാനിപ്പിച്ചാൽ ഇന്ത്യ സൗഹൃദപൂർവം പെരുമാറാൻ തയ്യാറാണെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത്. ഡൽഹിയിൽ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളെ അനുമോദിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതിർത്തി കടന്നുള്ള തീവ്രവാദം പാകിസ്താൻ അവസാനിപ്പിക്കുകയാണെങ്കിൽ ഇന്ത്യൻ പട്ടാളം അവരോട് നീരജ് ചോപ്രയെ പോലെ പെരുമാറുമെന്ന് റാവത്ത് പറഞ്ഞു. ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കു വേണ്ടി ജാവലിൻ ത്രോയിൽ സ്വർണം നേടിയ താരമാണ് നീരജ് ചോപ്ര. അതേ ഇനത്തിൽ വെങ്കലം നേടിയ പാകിസ്താൻ താരത്തിന്, മെഡൽ സ്വീകരിക്കാനായി വിക്ടറി സ്റ്റാൻഡിൽ നിന്ന സമയത്ത് നീരജ് ഹസ്തദാനം ചെയ്തിരുന്നു. നീരജിന്റെ ഈ പ്രവൃത്തി സാമൂഹിക മാധ്യമങ്ങളിൽ ഏറെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. അർഷാദ് നദീമായിരുന്നു പാകിസ്താനു വേണ്ടി വെങ്കലം നേടിയത്. നീരജിന്റെ ആ ഹസ്തദാനത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു റാവത്തിന്റെ മറുപടി. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളെ അഭിനന്ദിക്കാനായി സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു റാവത്ത്. കശ്മീരിലെ സ്ഥിതിഗതികൾ മുൻവർഷങ്ങളെ അപേക്ഷിച്ച് 2017ലും 2018ലും മെച്ചപ്പെട്ടിട്ടുണ്ട്. ഇന്ത്യ-പാക് അതിർത്തിയിൽ ഏതെങ്കിലും വിധത്തിലുള്ള സ്പോർട്സ്മാൻഷിപ് പ്രകടിപ്പിക്കുമോ എന്ന ചോദ്യത്തിന്, ആദ്യ നീക്കം പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടാകട്ടെയെന്നും അവർ ഭീകരവാദം അവസാനിപ്പിച്ചേ മതിയാകൂ എന്നുമായിരുന്നു റാവത്തിന്റെ മറുപടി. അവർ ഭീകരവാദം അവസാനിപ്പിച്ചാൽ നമ്മൾ നീരജ് ചോപ്രയെ പോലെ പെരുമാറും- റാവത്ത് പറഞ്ഞു. content highlights:Will act like Neeraj chopra if pakistan ends cross border terrorism says army chief Bipin Rawat
from mathrubhumi.latestnews.rssfeed https://ift.tt/2wPQPcC
via
IFTTT
No comments:
Post a Comment