സോൾ: കൊറിയൻ മുനമ്പിൽ സമാധനം അരക്കിട്ടുറപ്പിക്കാൻ കിമ്മും മൂണും ഒരിക്കൽ കൂടി കണ്ടുമുട്ടുന്നു. സെപ്റ്റംബർ 18 മുതൽ 20 വരെ ഉത്തര-ദക്ഷിണ കൊറിയൻ നേതാക്കൾ കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചു. ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്ങ്യാങ്ങിലാകും കൂടിക്കാഴ്ച. കൊറിയൻ മുനമ്പിനെ പൂർണമായും ആണവമുക്തമാക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച്കിം ജോങ് പുനപ്രഖ്യാപനം നടത്തും. ഒപ്പം ദക്ഷിണ കൊറിയയുമായും അമേരിക്കയുമായും അടുത്ത ബന്ധം പുലർത്തുന്നതിന് അദ്ദേഹം സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. ദക്ഷിണ കൊറിയൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചുങ് ഉയി യോങിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ ബുധനാഴ്ച പ്രസിഡന്റ് മൂൺ ജേ ഇൻ ഉത്തര കൊറിയയിലേക്കയച്ചിരുന്നു. കൂടിക്കാഴ്ചയുടെ സമയം, അജണ്ട തുടങ്ങിയ കാര്യങ്ങളിൽ ചർച്ച നടത്താനായിരുന്നു ഇത്. ഈ വർഷം ഇരു കൊറിയകളും തമ്മിൽ നടത്തുന്ന മൂന്നാമത്തെ കൂടിക്കാഴ്ചയ്ക്കാകും പ്യോങ്ങ്യോങ്ങ് വേദിയാവുക. ദീർഘകാലം നിലനിന്നിരുന്ന ശത്രുത മറന്ന് ജൂണിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കിം ജോങ് ഉൻ സിംഗപ്പൂരിൽവെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2oR0gV7
via
IFTTT
No comments:
Post a Comment