ചൈനീസ് സൈന്യം ഓഗസ്റ്റില്‍ മൂന്നു തവണ ഇന്ത്യയിലേക്ക് കടന്നുകയറിയെന്ന് റിപ്പോര്‍ട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 12, 2018

ചൈനീസ് സൈന്യം ഓഗസ്റ്റില്‍ മൂന്നു തവണ ഇന്ത്യയിലേക്ക് കടന്നുകയറിയെന്ന് റിപ്പോര്‍ട്ട്

ന്യൂഡൽഹി: ചൈനീസ് സേന ഓഗസ്റ്റ് മാസത്തിൽ മുന്നു തവണ അതിർത്തി ലംഘിച്ച് ഇന്ത്യൻ മണ്ണിലേക്ക് കടന്നു കയറിയതായി റിപ്പോർട്ട്. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ബരഹോത്തിയിലാണ് ചൈന കടന്നു കയറിയത്. നിയന്ത്രണ രേഖ കടന്ന് നാലു കിലോമീറ്ററോളം ചൈനീസ് സൈന്യം എത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ഈ പ്രദേശത്ത് 2013 ലും 2014 ലും ചൈന വ്യോമാതിർത്തി ലംഘിച്ചിരുന്നു. ജൂലൈ ആദ്യം ഒരു സംഘം ചൈനീസ് സൈനികർ കിഴക്കൻ ലഡാക്കിലെ ഡെംചോക്കിൽ കടന്നു കയറി നാല് ടെന്റുകൾ സ്ഥാപിച്ചിരുന്നു. ഇന്ത്യൻ എതിർപ്പിനെത്തുടർന്ന് ഇവർ തിരികെപ്പോയി. ഇന്ത്യ ചൈന അതിർത്തിയായ ലൈൻ ഓഫ് ആക്ച്വുൽ കൺട്രോളിനെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്ത മേഖലകളിൽ ഇത് സാധാരണമാണെന്നാണ് നോർത്തൺ കമാൻഡിന്റെ കമാൻഡിംഗ് ഇൻ ചീഫ് ജനറൽ ഓഫീസർ ലഫ്.ജനറൽ രൺബീർസിങ്പ്രതികരിച്ചത്. ഇത്തരം പ്രശ്നങ്ങളുണ്ടാകുമ്പോൾ പരിഹരിക്കാൻ സംവിധാനമുണ്ടെന്നും ഇതിനായി ഇരു രാജ്യങ്ങളും ഉന്നതല ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും ലഫ്.ജനറൽ രൺബീർ സിങ് അറിയിച്ചു. ഇന്ത്യയും ചൈനയും തമ്മിൽ 4,057 കിലോമീറ്റർ അതിർത്തിയാണുള്ളത്.


from mathrubhumi.latestnews.rssfeed https://ift.tt/2CNqAsS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages