ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഡൗൺ ഫ്രാങ്കോ കാമ്പയിനുമായി മലയാളികൾ വത്തിക്കാൻ ന്യൂസിന്റെ ഫെയ്സ്ബുക്ക് പേജിൽ കമന്റ്ട്ട് പ്രതിഷേധിക്കുന്നു. വത്തിക്കാനിൽ നിന്നുള്ള ഔദ്യോഗിക വാർത്തകളും പോപ്പ് ഫ്രാൻസിസിന്റെ സന്ദേശങ്ങളും പുറത്തുവിടുന്ന വത്തിക്കാൻ ന്യൂസിന്റെ ഫെയ്സ്ബുക്ക് പേജിലാണ് പ്രതിഷേധ കമന്റുകൾ നിറയുന്നത്. ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി കമന്റുകളാണ് നിറയുന്നത്. പീഡന വീരൻ ഫ്രാങ്കോയെ അറസ്റ്റു ചെയ്യുക കന്യാസ്ത്രീകളോട് നീതി പാലിക്കുക, സഭ ഇത്തരക്കാരെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് കമന്റിന്റെ ഉള്ളടക്കം. ബിഷപ്പ് ഫ്രങ്കോയ്ക്കെതിരെയുള്ള ലൈംഗിക പീഡന പരാതിയിൽ യാതൊരു നടപടിയും ഉണ്ടാകാത്തസാഹചര്യത്തിൽ കന്യാസ്ത്രീകൾ കൊച്ചി ഹൈക്കോടതി ജങ്ഷനിൽ കന്യാസ്ത്രീകൾ നിരാഹാര സമരം തുടരുകയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2x0476D
via
IFTTT
No comments:
Post a Comment