ബിഷപ്പ് ഫ്രാങ്കോയ്ക്ക് നോട്ടീസ് അയയ്ക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 12, 2018

ബിഷപ്പ് ഫ്രാങ്കോയ്ക്ക് നോട്ടീസ് അയയ്ക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ

കൊച്ചി: കന്യാസ്ത്രീയുടെ പീഡനപരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് അയയ്ക്കാൻ തീരുമാനിച്ചതായി അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡിവൈഎസ്പി കെ.സുഭാഷ്. അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് ബിഷപ്പിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. നോട്ടീസ് ഇന്നു തന്നെ അയക്കും. കേസിലെ അന്വേഷണപുരോഗതി വിലയിരുത്താൻ കൊച്ചി റെയ്ഞ്ച് ഐ.ജി. വിജയ് സാഖറെയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡിവൈഎസ്പി.. ബിഷപ്പിനെ അറസ്റ്റുചെയ്യുന്നതടക്കമുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം കൈകൊള്ളുന്നതിനാണ് യോഗം ചേർന്നത്. ബിഷപ്പിനെതിരേ ശക്തമായ മൊഴികളും തെളിവുകളും ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകുന്ന ബിഷപ്പിനെ ഏറ്റുമാനൂരിൽവച്ചായിരിക്കും ചോദ്യംചെയ്യുകയെന്നാണ് സൂചന. രണ്ടാംഘട്ട അന്വേഷണത്തിൽ കന്യാസ്ത്രീയുടെയും ബിഷപ്പിന്റെയും മൊഴികളിലെ വൈരുധ്യങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ചോദ്യം ചെയ്യലിൽ ബിഷപ്പ് അന്വേഷണസംഘത്തോട് പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്നും കണ്ടെത്തിയിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2CNqLo2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages