ദുബായ്: നാടു കാണാനെത്തിയ വിദേശിയുടെ കാണാതായ പഴ്‌സും പണവും കണ്ടെത്താന്‍ അങ്ങേയറ്റം വരെ ശ്രമം നടത്തിയ ദുബായ് പോലീസിന്റെ ആത്മാര്‍ത്ഥതയും സേവന സന്നദ്ധതയും വാര്‍ത്തയാകുന്നു. ദുബായ് കാണാനെത്തുകയും പണവും രേഖകളും അടങ്ങിയ പഴ്‌സ് നഷ്ടപ്പെടുകയും ചെയ്ത അമേരിക്കക്കാരിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുകയും പോയ ഇടങ്ങളിലെല്ലാം അവരെ കൊണ്ടുപോകുകയും ഒടുവില്‍ നഷ്ടമായ വസ്തു കണ്ടെത്തി നല്‍കുകയും ചെയ്തു. ഡെയ്ന്‍മരിയ ഇര്‍വിന്‍ എന്ന യുവതി ആദ്യമായിട്ടായിരുന്നു ദുബായ് യില്‍ എത്തിയത്.
സഞ്ചാരത്തിനിടയില്‍ ഇവരുടെ പാസ്‌പോര്‍ട്ട്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, പണം, മറ്റു യാത്രാ രേഖകള്‍ എന്നിവയെല്ലാം അടങ്ങുന്ന പഴ്‌സ് കാണാതെ പോകുകയായിരുന്നു. ഒരു പരിചയവുമില്ലാത്ത സ്ഥലത്ത് എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചുപോയ യുവതി നേരെ പോയത് ദുബായ് പോലീസിന്റെ അരികിലേക്ക്. വിവരങ്ങളെല്ലാം പറഞ്ഞു. കൂട്ടത്തില്‍ യുഎഇ യില്‍ തനിക്ക് ബന്ധുക്കളോ പരിചയക്കാരോ ആരുമില്ലെന്നും കരഞ്ഞുകൊണ്ട് പറഞ്ഞു. കേസ് ഏറ്റെടുത്ത ദുബായ് പോലീസ് സഹായിക്കാന്‍ തയ്യാറായി. യുവതി എവിടെയെല്ലാം സഞ്ചരിച്ചെന്ന് ചോദിച്ചറിഞ്ഞ് അവിടെയെല്ലാം പോയി. ലിമോസിന്‍ കാറിലായിരുന്നു യുവതി യാത്ര ചെയ്തത്.
ആ കാറ് കണ്ടെത്തിയ പോലീസ് അതില്‍ നോക്കിയെങ്കിലും പഴ്‌സ് കണ്ടെത്താനായില്ല. തുടര്‍ന്ന് യുവതി പോയ ബുര്‍ജ് ഖലീഫയിലെ റസ്‌റ്റോറന്റിലും സമീപത്തെ ബീച്ചിലും കളഞ്ഞുകിട്ടുന്ന സാധനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്തും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ യുവതി സന്ദര്‍ശിച്ച അര്‍മാനി ഹോട്ടലിലെ ലോസ്റ്റ് ആന്റ് ഫൗണ്ടില്‍ പരിശോധന നടത്തിയപ്പോഴാണ് പഴ്‌സ് കണ്ടെത്തി. രേഖകളെല്ലാം പഴ്‌സില്‍ ഉണ്ടെന്ന് ഉറപ്പിച്ച യുവതി ഒടുവില്‍ ദുബായ് പോലീസിന് നന്ദി പറഞ്ഞാണ് മടങ്ങിയത്.
from mangalam.com https://ift.tt/2N55kn3
via IFTTT
No comments:
Post a Comment