വെജിറ്റബിള്‍ ബിരിയാണിയില്‍ പുഴു; കമ്പനിക്ക് പിഴ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 3, 2018

വെജിറ്റബിള്‍ ബിരിയാണിയില്‍ പുഴു; കമ്പനിക്ക് പിഴ

ഹൈദരാബാദ്: അന്താരാഷ്ട്ര ഫർണിച്ചർ കമ്പനിയായ ഐക്കിയയുടെ പുതിയ ഹൈദരാബാദ് ഷോറൂമിലെ റെസ്റ്റോറന്റിലെ വെജിറ്റബിൾ ബിരിയാണിയിൽനിന്ന് പുഴുവിനെ കിട്ടിയതായി പരാതി. സംഭവത്തിൽ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ഐക്കിയക്ക് നോട്ടീസ് അയച്ചു. മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കാത്തതിന് 11,500 രൂപ പിഴയടയ്ക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. തനിക്ക് വിളമ്പിയ ബിരിയാണിയിൽനിന്ന് പുഴുവിനെ കിട്ടിയതായി അബീബ് മൊഹമ്മദ് എന്നയാൾ ചിത്രങ്ങൾ സഹിതം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം ശ്രദ്ധയിൽപ്പെടുത്താനായി ഹൈദരാബാദ് പോലീസ്, തെലങ്കാന നഗരവികസന മന്ത്രി, ഐക്കിയ ഹൈദരാബാദ് എന്നിവരെ ടാഗ് ചെയ്തിട്ടുമുണ്ട്. #Ikeahyderbad Today I found caterpillar in my veg biryani. Very unfair of food @TV9Telugu @KTRTRS sir @hydcitypolice @THHyderabad @Abnandhrajyothi pic.twitter.com/jumiED25fs — Abeed Mohammad (@abeedmohammed9) 31 August 2018 സംഭവത്തിൽ ഖേദിക്കുന്നതായും എത്രയും വേഗം അന്വേഷണം നടത്തി ഫലപ്രദമായ നടപടികൾ സ്വീകരിക്കാമെന്നും മറുപടിയായി ഐക്കിയ ട്വീറ്റ് ചെയ്തിട്ടുണ്ട്. We apologize for the unfortunate experience. We are investigating the matter and will take immediate corrective action. At IKEA, we have the strictest guidelines when it comes to food quality as customer health and safety are something we care about deeply. — IKEAIndia (@IKEAIndia) 1 September 2018 Content Highlights:IKEAs Veg Biryani Came With A Side of Worm, Says Man; Company Fined


from mathrubhumi.latestnews.rssfeed https://ift.tt/2oA8zV3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages