മുംബൈ: ജിഡിപി ഡാറ്റയുടെ പശ്ചാത്തലത്തിൽ ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 149 പോയന്റ് ഉയർന്ന് 38794ലിലും നിഫ്റ്റി 36 പോയന്റ് നേട്ടത്തിൽ 11717ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 398 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 112 ഓഹരികൾ നഷ്ടത്തിലുമാണ്. ഫാർമ, ഐടി, മെറ്റൽ, ഇൻഫ്ര ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. വിപ്രോ, സൺ ഫാർമ, ലുപിൻ, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, കോൾ ഇന്ത്യ, പവർ ഗ്രിഡ്, ഏഷ്യൻ പെയിന്റ്സ്, ഇൻഫോസിസ്, സിപ്ല, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഐടിസി, ടിസിഎസ്, ഭാരതി എയർടെൽ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഐസിഐസിഐ ബാങ്ക്, റിലയൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ആക്സിസ് ബാങ്ക്, മാരുതി സുസുകി, കൊട്ടക് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2LNq6Ck
via
IFTTT
No comments:
Post a Comment