കുവൈറ്റ് പ്രതിനിധിയുടെ പേഴ്‌സ് മോഷ്ടിച്ച് പാകിസ്താന്‍ ഉദ്യോഗസ്ഥന്‍; കുടുങ്ങിയത് സിസി ടിവി ക്യാമറയ്ക്ക് മുന്നില്‍(വീഡിയോ) - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 30, 2018

കുവൈറ്റ് പ്രതിനിധിയുടെ പേഴ്‌സ് മോഷ്ടിച്ച് പാകിസ്താന്‍ ഉദ്യോഗസ്ഥന്‍; കുടുങ്ങിയത് സിസി ടിവി ക്യാമറയ്ക്ക് മുന്നില്‍(വീഡിയോ)

കറാച്ചി: പാകിസ്താനെ ആഗോളതലത്തില്‍ തലകുനിപ്പിക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കുവൈറ്റ് പ്രതിനിധിയുടെ പേഴ്‌സ് പാകിസ്താന്‍ ഉദ്യോഗസ്ഥന്‍ മോഷ്ടിച്ചിരിക്കുകയാണ്. ഇതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തെത്തിയതോടെയാണ് പാകിസ്താന്‍ രാജ്യത്തിന് തന്നെ നാണക്കേടായിരിക്കുന്നത്.

നിക്ഷേപ പദ്ധതികളെ കുറിച്ച് സംസാരിക്കാനാണ് കുവൈറ്റ് പ്രതിനിധി പാകിസ്താനില്‍ എത്തിയത്. അതേസമയം പാകിസ്താന്‍ ഉദ്യോഗസ്ഥന്‍ കുവൈറ്റ് പ്രതിനിധിയുടെ പേഴ്‌സ് മോഷ്ടിക്കുകയാണ് ഉണ്ടായത്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്.

ചര്‍ച്ചയ്ക്ക് ശേഷം കുവൈറ്റ് പ്രതിനിധി പേഴ്‌സ് മേശയില്‍ മറന്നിട്ട് പോവുകയായിരുന്നു. എന്നാല്‍ പിന്നീടെത്തിയ പാകിസ്താന്റെ ഗ്രേഡ് 20 ഉദ്യോഗസ്ഥന്‍ പേഴ്‌സ് മോഷ്ടിക്കുകയായിരുന്നു. പാകിസ്താനില്‍ എത്തിയ പ്രതിനിധി സംഘത്തിലെ ഒരാളുടെ കുവൈറ്റ് ദിനാര്‍ നോട്ടുകള്‍ അടങ്ങുന്ന പേഴ്‌സ് നഷ്ടപ്പെട്ടതായി ഡൗണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് ഇതിന് പിന്നില്‍ ആരാണെന്ന് മനസിലായത്. പേഴ്‌സ് മോഷ്ടിച്ച ഉദ്യോഗസ്ഥനെ തിരിച്ചറിഞ്ഞെന്നാണ് വിവരം.



from mangalam.com https://ift.tt/2y1Nl6O
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages