വാഷിങ്ടണ്‍: വടക്കന്‍ കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി താന്‍ സ്‌നേഹത്തിലായെന്ന് പറഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആണവ ശക്തമായ രാജ്യത്തിന്റെ നേതാവില്‍ നിന്നും മനോഹരമായ കത്തുകള്‍ സ്‌നേഹത്തിന് ഇന്ധനമേകിയെന്നും ലഭിച്ചുവെന്നും ട്രംപ് പറഞ്ഞു.
ശനിയാഴ്ച പടിഞ്ഞാറെന്‍ വിര്‍ജീനിയയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഒരു റാലിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു പ്രസിഡന്റ് ട്രംപ് ഒരു കാലത്ത് തന്റെ ബദ്ധവൈരിയായിരുന്ന ഉന്നിനെക്കുറിച്ച് വാചാലനായത്.
മുന്‍പ് ഐക്യരാഷ്ട്രസഭയിലും കിമ്മിനെ ട്രംപ് പുകഴ്ത്തിയിരുന്നു. ഉത്തരകൊറിയന്‍ ഭരണാധികാരിയുമായുളള രണ്ടാം കൂടികാഴ്ചക്കുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഉത്തരകൊറിയയും അമേരിക്കയും തമ്മില്‍ വീണ്ടും സൗഹൃദത്തിലാവുന്നതിന്റെ സൂചനകളാണ് ട്രംപിന്റെ പ്രസ്താവന നല്‍കുന്നത്.
നേരത്തെ അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ യുദ്ധത്തിന്റെ വക്കിലെത്തിയിരുന്നു. ഇരു രാഷ്ട്ര നേതാക്കളും തമ്മില്‍ പരസ്യമായ വാക്‌പോരും നടത്തിയിരുന്നു.
from mangalam.com https://ift.tt/2R9W0Nb
via IFTTT
No comments:
Post a Comment