വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും രോഹിത് ശര്‍മയെ ഒഴിവാക്കിയ തീരുമാനത്തിനെതിരെ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. നിങ്ങളുടെ പേര് ടെസ്റ്റ് ടീമില്‍ ഇടംപിടിക്കാത്തത് കണ്ട് ഓരോ തവണയും ഞാന്‍ ഞെട്ടുന്നു എന്നായിരുന്നു ഗാംഗുലിയുടെ ട്വീറ്റ്.
ഏഷ്യയിലെ ഏറ്റവും മികച്ച ബാറ്റസ്മാന്‍മാരില്‍ ഒരാളാണ് രോഹിത്, അസമാന്യമായ പ്രകടനം കാഴ്ച്ചവക്കുന്ന നിങ്ങള്‍ ടെസ്റ്റ് ടീമില്‍ ഇടം നേടുന്ന കാലം വിദൂരമല്ലെന്നും ഗാംഗുലി പറയുന്നു. ഏഷ്യാ കപ്പിലെ രോഹിത്തിന്റെ നായകത്വം എല്ലാ കോണില്‍ നിന്നും പ്രശംസ നേടിയിരുന്നു. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ വേണ്ട രീതിയില്‍ പെരുമാറിയും, ബൗളിങ് ചെയ്ഞ്ചില്‍ ശരിയായ മാറ്റങ്ങള്‍ സ്വീകരിച്ചതുമായിരുന്നു രോഹിത്തിന്റെ നായകത്വത്തിലെ മേന്മകളായി സുനില്‍ ഗാവസ്‌കര്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടിയത്.
ടൂര്‍ണ്ണമെന്റിലുടനീളം ശ്രദ്ധേയമായ പ്രകടനമാണ് രോഹിത് പുറത്തെടുത്തത്.ബാറ്റിംഗിലെ മികവ് നായകത്വത്തിലും അദ്ധേഹം പ്രകടമാക്കിയിരുന്നു. 317 റണ്‍സാണ് ഏഷ്യാ കപ്പില്‍ രോഹിത് നേടിയത്. ഇംഗ്ലണ്ടില്‍ 4-1ന് ഇന്ത്യ തോല്‍വി വഴങ്ങിയ ടെസ്റ്റ് പരമ്പരയിലും രോഹിത് ഉള്‍പ്പെട്ടിരുന്നില്ല. 25 ടെസ്റ്റുകളില്‍ ഇന്ത്യയ്ക്ക് വേണ്ടി ഇറങ്ങിയ രോഹിത് 39.97 ആവറേജില്‍ 1479 റണ്‍സാണ് നേടിയത്.
ഈ വര്‍ഷം ജനുവരിയിലാണ് രോഹിത്ത് അവസാനമായി ഇന്ത്യയ്ക്കായി ടെസ്റ്റ് കളിച്ചത്. ശിഖര്‍ ധവാനും ഇത്തവണ ടീമില്‍ ഇടം കിട്ടിയില്ല.
ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, ഋഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, ഷാര്‍ദുള്‍ ഠാക്കുര്‍.
from mangalam.com https://ift.tt/2y10Jbb
via IFTTT
No comments:
Post a Comment