ന്യൂഡൽഹി: പട്ടിക ജാതി-വർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനുള്ള നിയമഭേദഗതിയിൽ പ്രതിഷേധിച്ച് മുന്നോക്ക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പുരോഗമിക്കുന്നു. മധ്യപ്രദേശ്, ബിഹാർ, യുപി എന്നിവിടങ്ങളിലാണ് പ്രധാനമായും ജനജീവിതത്തെ ബന്ദ് ബാധിച്ചിരിക്കുന്നത്. 35 മുന്നോക്ക സംഘടനകൾ സംയുക്തമായാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മധ്യപ്രദേശിൽ പത്തോളം ജില്ലകളിൽ നിരോനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാറിലും മധ്യപ്രദേശിലും ബന്ദനുകൂലികൾ ട്രെയിനുകൾ തടഞ്ഞു. ഇതുവരെ കാര്യമായ ആക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ വർഷം ഫെബ്രുവരിയിലാണ് പട്ടിക ജാതി-വർഗ വിഭാഗങ്ങൾക്കെതിരായ ആക്രമണം തടയുന്നിതിള്ള നിയമത്തിൽ ഭേദഗതി വരുത്തിയത്. വ്യാപക പ്രതിഷേധത്തെ തുടർന്ന് കേന്ദ്ര സർക്കാർ ഇത് പുനഃസ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ഓർഡിനൻസ് കൊണ്ടുവരികയും ചെയ്തിരുന്നു. ഇതിനെതിരെയാണ് മുന്നോക്ക സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2CoQB1w
via
IFTTT
No comments:
Post a Comment