മുംബൈ: ഈ ഉത്സവ കാലയളവിൽ ട്രെയിൻ യാത്ര ആഘോഷമാക്കാം. ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ കാഷ് ബായ്ക്കും കിഴിവുകളും ഓഫർ ചെയ്ത് ടിക്കറ്റ് ബുക്കിങ് സൈറ്റുകൾ രംഗത്തെത്തിക്കഴിഞ്ഞു. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ മൊബിക്വിക്ക് പത്ത് ശതമാനം കിഴിവാണ് വാഗ്ദാനംചെയ്തിരിക്കുന്നത്. ഐആർസിടിസി വഴി ബുക്ക് ചെയ്ത് മൊബിക്വിക് വാലറ്റുവഴി പണം അടയ്ക്കുമ്പോഴാണ് ഈ കിഴിവ് ലഭിക്കുക. പുതിയ ഐർസിടിസിയുടെ വെബ് സൈറ്റ്, ഐആർസിടിസി റെയിൽ കണക്ട് ആപ്പ് എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഈ കിഴിവ് ലഭിക്കും. മൊബിക്വിക്കിന് പിന്നാലെ പേ ടിഎം, ഫ്ളിപ്കാർട്ടിന്റെ ഫോൺപെ എന്നിവയും ആകർഷകമായ ഓഫർ മുന്നോട്ടുവെയ്ക്കുന്നുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 100 രൂപ കാഷ് ബായ്ക്കാണ് പേ ടിഎം ഓഫർചെയ്യുന്നത്. പേ ടിഎം ആപ്പ് വഴി ബുക്ക് ചെയ്യുമ്പോഴാണ് ഈ ഓഫർ ലഭിക്കുക. സമാനമായ ഓഫറാണ് ഫോൺപെയും നൽകുന്നത്. ആദ്യത്തെ രണ്ട് ബുക്കിങിനാണ് 50 രൂപവീതം ഫോൺ പെ നൽകുന്നത്. എസ്ബിഐയുടെ ഐർസിടിസി കാർഡ് ഉപയോഗിച്ച് ബുക്ക് ചെയ്യുമ്പോൾ പത്തുശതമാനംവരെ വാല്യു ബായ്ക്ക് ഓഫർ മുന്നോട്ടുവെയ്ക്കുന്നുണ്ട്. കാർഡ് ഉപയോഗിച്ച് എപ്പോൾ ബുക്ക് ചെയ്താലും 1.8 ശതമാനംവരെ ലാഭിക്കുകയും ചെയ്യാം.
from mathrubhumi.latestnews.rssfeed https://ift.tt/2wMsq7Q
via
IFTTT
No comments:
Post a Comment