കണ്ണൂർ: മാതൃഭൂമി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രന്റെ വീട്ടിൽ ആയുധധാരികളായ മുഖംമൂടി സംഘത്തിന്റെ ആക്രമണം. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെ കണ്ണൂർ താഴെചൊവ്വയിലുള്ള വിനോദ് ചന്ദ്രന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ നാലംഗ സംഘം വിനോദ് ചന്ദ്രനേയും ഭാര്യ സരിതയേയും മർദിക്കുകയും കെട്ടിയിട്ട ശേഷം മോഷണം നടത്തുകയുമായിരുന്നു. പുലർച്ചെ ഒരു മണിയോടെ വീട്ടിൽ കയറിയ സംഘം മൂന്നു മണിയോടെയാണ് പുറത്ത് പോയത്. മുൻവാതിൽ തകർത്താണ് സംഘം വീട്ടിനുള്ളിൽ കയറിയത്. ശബ്ദം കേട്ട് വിനോദ് ചന്ദ്രനും ഭാര്യയും കിടപ്പു മുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോഴേക്കും മോഷ്ടാക്കൾ ഇരുവരേയും ആക്രമിക്കുകയും കൈകാലുകൾ കെട്ടിയിടുകയുമായിരുന്നു. ഇരുവരുടേയും വായും മൂടിക്കെട്ടി. മോഷ്ടാക്കൾ പോയ ശേഷം പുലർച്ചെ നാലു മണിയോടെ കെട്ടുകൾ സ്വയം അഴിച്ച് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.പോലീസെത്തിയാണ് ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുവരും പരിക്കുകളോടെകണ്ണൂർ എ.കെ..ജി. ആശുപത്രിയിൽ ചികിത്സയിലാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2wL7mOW
via
IFTTT
No comments:
Post a Comment