ഷാങ്വോൺ (ദക്ഷിണ കൊറിയ): ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ റെക്കോർഡോടെ ഇന്ത്യയ്ക്കായി സ്വർണം നേടിയ 16-കാരൻ സൗരഭ് ചൗധരിക്ക് ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിലും റെക്കോർഡോടെ സ്വർണം. ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ എയർ പിസ്റ്റളിലെ ജൂനിയർ തലത്തിൽ തന്റെ തന്നെ മുൻ റെക്കോർഡാണ് സൗരഭ് മറികടന്നത്. 245.5 പോയിന്റുകളോടെയായിരുന്നു സൗരഭിന്റെ സ്വർണ നേട്ടം. ഈ വർഷമാദ്യം ജർമനിയിൽ നടന്ന ജൂനിയർ ലോകകപ്പിൽ കുറിച്ച 218 പോയിന്റെന്ന സ്വന്തം റെക്കോർഡ് സൗരഭ് തിരുത്തി. ഈ ഇനത്തിൽ ഇന്ത്യയുടെ തന്നെ അർജുൻ സിങ്ങിനാണ് വെങ്കലം. കൊറിയയുടെ ലിം ഹോജിൻ വെള്ളിയും കരസ്ഥമാക്കി. കൂടാതെ സൗരഭും അർജുനും ചേർന്ന സഖ്യം ടീം ഇനത്തിൽ വെള്ളി മെഡലും കരസ്ഥമാക്കി. നേരത്തെ ജക്കാർത്ത ഏഷ്യൻ ഗെയിംസിലും 10 മീറ്റർ എയർ പിസ്റ്റളിൽ ഗെയിംസ് റെക്കോർഡോടെ സൗരഭ് സ്വർണം നേടിയിരുന്നു. 240.7 പോയിന്റുകളോടെയാണ് സൗരഭ് ഗെയിംസ് റെക്കോഡ് സ്വന്തം പേരിലാക്കിയത്. കെ.എസ്.എസ് ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ജീത്തു റായിയെ അട്ടിമറിച്ച് ഷൂട്ടിങ് ലോകത്തെ അക്ഷരാർഥത്തിൽ തന്നെ ഞെട്ടിച്ച താരമാണ് സൗരഭ്. സീനിയർ താരങ്ങളോട് മത്സരിച്ചാണ് സൗരഭ് ദേശീയ തലത്തിലും ഇപ്പോൾ അന്താരാഷ്ട്ര തലത്തിലും നേട്ടങ്ങൾ കരസ്ഥമാക്കുന്നത്. Content Highlights: saurabh chaudhary breaks 10m air pistol jr world record
from mathrubhumi.latestnews.rssfeed https://ift.tt/2wOvzUO
via
IFTTT
No comments:
Post a Comment