കൊച്ചി:ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനപരാതിയിൽ സഭയും സർക്കാരും കൈവിട്ടെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ. നീതി നിഷേധിക്കപ്പെടുന്നതിനാൽ സമരത്തിനിറങ്ങുകയാണെന്നും അവർ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.ഇരയായ കന്യാസ്ത്രീക്കൊപ്പം ഉറച്ചുനിൽക്കുന്ന അഞ്ച് കന്യാസ്ത്രീകളുടേതാണ് പ്രതികരണം. ആരും സംരക്ഷിക്കാനില്ല. ഇരയായ കന്യാസ്ത്രീയൊടൊപ്പം ഉറച്ചുനിൽക്കും. കേസ് അട്ടിമറിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. കൊച്ചിയിൽ പരാതി നൽകിയകന്യാസ്ത്രീയുടെ കുടുംബാംഗങ്ങൾനടത്തുന്ന പ്രതിഷേധ ധർണയിൽ പങ്കെടുക്കുമെന്നും കന്യാസ്ത്രീകൾ പറഞ്ഞു. കൊച്ചി ഹൈക്കോടതി ജങ്ഷനിൽ പ്രതിഷേധ ധർണ നടത്താൻകന്യാസ്ത്രീകൾകുറവിലങ്ങാടുനിന്ന് എട്ടുമണിയോടെ പുറപ്പെട്ടു. പത്തുമണിയോടെയാകും പ്രതിഷേധം ആരംഭിക്കുക. സഭാ നേതൃത്വം ഇടപെട്ട് വിഷയത്തിൽ തീരുമാനമുണ്ടാക്കുമെന്നായിരുന്നു ആദ്യഘട്ടത്തിൽ കന്യാസ്ത്രീകളുടെ പ്രതീക്ഷ. എന്നാൽ സഭാനേതൃത്വം പരാതി അവഗണിച്ചതോടെ ഇതു നഷ്ടപ്പെട്ടു. പിന്നീടാണ് അവർ നിയമസംവിധാനത്തെ സമീപിച്ചത്. നിയമസംവിധാനം നടത്തിയ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ കന്യാസ്ത്രീകൾക്ക് പരാതിയുണ്ടായിരുന്നില്ല. എന്നാൽ ബിഷപ്പിന്റെ അറസ്റ്റിലേക്ക് കാര്യങ്ങൾ എത്തുന്നില്ലെന്ന് മനസ്സിലായതോടെയാണ് കന്യാസ്ത്രീകൾ പ്രത്യക്ഷ സമരവുമായി രംഗത്തെത്തുന്നത്. പീഡനത്തിന് ഇരയായ കന്യാസ്ത്രീ ഉൾപ്പെടെ ഒമ്പതുപേരാണ് കുറവിലങ്ങാട് മഠത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാൾ തിരുവസ്ത്രം നേരത്തെ ഉപേക്ഷിച്ചു. ഇരയായ കന്യാസ്ത്രീ ഉൾപ്പെടെ ആറുപേർ ബിഷപ്പിന് എതിരായ നിലപാട് സ്വീകരിച്ചിരിക്കുന്നവരാണ്. content highlights:Nuns of Kuravilangad will stage protest in Kochi
from mathrubhumi.latestnews.rssfeed https://ift.tt/2Mb9fJE
via
IFTTT
No comments:
Post a Comment