പാലക്കാട്: സ്ത്രീപീഡന ആരോപണമുയർന്ന എം.എൽ.എ പി.കെ ശശി പൊതുപരിപാടി റദ്ദാക്കി. ചെർപ്പുളശ്ശേരിയിൽ നടക്കേണ്ട സ്കൂൾ ബസ് ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം എത്തില്ലെന്ന് അറിയിപ്പ് നൽകിയത്. വൈകിട്ട് മൂന്നു മണിക്കാണ് പരിപാടി നടക്കേണ്ടിയിരുന്നത്. അനാരോഗ്യത്തെ തുടർന്നാണ് പരിപാടിയിൽ പങ്കെടുക്കാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. ആരോപണത്തെ നേരിടാനുള്ള കമ്മ്യൂണിസ്റ്റ് ആരോഗ്യം തനിക്ക് ഉണ്ടെന്നതടക്കമുള്ള പി.കെ ശശിയുടെ പ്രസ്താവനകൾ വിവാദമായിരുന്നു. പിന്നീട് മാധ്യമങ്ങളോട് പ്രകോപിതനായി സംസാരിക്കരുതെന്ന് പാർട്ടി നേതൃത്വം അദ്ദേഹത്തിന് നിർദേശം നൽകിയിരുന്നു. അതിനിടെ വെള്ളിയാഴ്ച എം.എൽ.എ മുൻകൈയെടുത്ത് വിളിച്ചു ചേർത്ത ചെർപ്പുളശ്ശേരി ഏരിയകമ്മിറ്റി യോഗം ക്വാറം തികയാതെ പിരിഞ്ഞു. 19 അംഗ കമ്മിറ്റിയിൽ മൂന്നു പേർ മാത്രമാണ് എത്തിച്ചേർന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് എം.എൽ.എ പൊതു പരിപാടി റദ്ദാക്കിയതായി ഔദ്യോഗിക അറിയിപ്പ് വന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2wSgEbZ
via
IFTTT
No comments:
Post a Comment