നദാല്‍ പരിക്കേറ്റ് പിന്മാറി; യു.എസ് ഓപ്പണില്‍ ഡെല്‍ പോട്രോ-ദ്യോക്കോവിച്ച് ഫൈനല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 8, 2018

നദാല്‍ പരിക്കേറ്റ് പിന്മാറി; യു.എസ് ഓപ്പണില്‍ ഡെല്‍ പോട്രോ-ദ്യോക്കോവിച്ച് ഫൈനല്‍

ന്യൂയോർക്ക്: നിലവിലെ യു.എസ് ഓപ്പൺ ജേതാവും ലോക ഒന്നാം നമ്പർ താരവുമായ സ്പെയിനിന്റെ റാഫേൽ നദാൽ യു.എസ് ഓപ്പൺ ടെന്നിസ് സെമി മത്സരത്തിനിടയ്ക്ക്പരുക്കേറ്റ്പിൻമാറി. അർജന്റീനയുടെ യുവാൻ മാർട്ടിൻ ഡെൽ പോട്രോയുമായുള്ള മത്സരത്തിനിടെ വലതു കാൽമുട്ടിൽ വേദന കൂടിയതോടെയാണ് പിന്മാറാൻ നദാൽ തീരുമാനിച്ചത്. ഇതോടെ യു.എസ് ഓപ്പൺ ഫൈനലിൽ ഡെൽ പോട്രോയും നൊവാക് ദ്യോക്കോവിച്ചും ഏറ്റുമുട്ടും. അതൊരു ടെന്നിസ് മത്സരമായിരുന്നില്ല. ഒരു കളിക്കാരൻ കളിക്കുന്നു മറ്റൊരാൾ കോർട്ടിന്റെ ഒരു വശത്ത് ചുമ്മാ നിൽക്കുന്നു. പിന്മാറ്റം ഏറെ നിരാശയും വെറുപ്പുമുണ്ടാക്കുന്നതാണ്. എന്നാൽ ഒരു സെറ്റുകൂടി അവിടെ തുടരാൻ എനിക്കാകുമായിരുന്നില്ല. എനിക്ക് മതിയായിരുന്നു, പിന്മാറ്റത്തിനു ശേഷം നദാൽ പ്രതികരിച്ചു. ആദ്യ രണ്ടു സെറ്റുകൾ കൈവിട്ട ശേഷമായിരുന്നു (7-6(3), 6-2) നദാൽ മത്സരത്തിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചത്. ആദ്യ സെറ്റിനിടെ തന്നെ തനിക്ക് വലതു കാൽമുട്ടിൽ വേദന ഏറിവരുന്നതായി തോന്നിയിരുന്നെന്ന് നദാൽ പറഞ്ഞു. അതേസമയം 2009-ലെ യു.എസ് ഓപ്പണു ശേഷം ഡെൽ പോട്രോ ആദ്യമായാണ് ഒരു ഗ്രാൻഡ്സ്ലാം ഫൈനലിലെത്തുന്നത്. 2009-ൽ റോജർ ഫെഡററെ തോൽപ്പിച്ച് കിരീടം നേടിയ താരമാണ് ഡെൽ പോട്രോ. മറ്റൊരു സെമിയിൽ 2014 യു.എസ് ഓപ്പൺ റണ്ണറപ്പായി ജാപ്പനീസ് താരം കെയ് നിഷികോരിയെ തോൽപ്പിച്ചാണ് സെർബിയൻ താരം നൊവാക് ദ്യോക്കോവിച്ച് ഫൈനലിലേക്ക് മാർച്ച് ചെയ്തത്. ഞായറാഴ്ചയാണ് ഫൈനൽ. Content Highlights: us open semi finals rafael nadal versus del potro


from mathrubhumi.latestnews.rssfeed https://ift.tt/2wOkV0j
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages