ന്യൂഡൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള തൊണ്ണൂറിലധികം വിമാനത്താവളങ്ങളിൽ എം.ആർ.പി നിരക്കിൽഭക്ഷണ സാധനങ്ങളും കുടിവെള്ളവും നൽകണമെന്ന്എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവ്. ഇതിനായി വിമാനത്താവളങ്ങളിൽ പ്രത്യേക കൗണ്ടർ തുറക്കാനാണ് നിർദേശം. അടുത്ത സാമ്പത്തിക വർഷം മുതൽ ഇതിനായുള്ള ടെൻഡറുകൾ സ്വീകരിച്ചു തുടങ്ങും. എന്നാൽ ഡെൽഹി, മുംബൈ, ബെംഗളൂരു,ഹൈദരാബാദ് ,കൊച്ചിവിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ കമ്പനിക്കായതിനാൽ ഈ വിമാനത്താവളങ്ങളിൽ ഇത് ബാധകമല്ല. കുപ്പിവെള്ളത്തിനും പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങൾക്കും എം.ആർ.പിയും ചായയും കാപ്പിയും 10 രൂപയ്ക്കും ഭക്ഷണം കുറഞ്ഞ വിലയ്ക്കും നൽകാനുമാണ് നിർദേശം.വിമാനത്താവളത്തിൽ ഭക്ഷണസാധനങ്ങൾക്ക് അമിത വില ഈടാക്കുന്നുണ്ടെന്ന പരാതിയെത്തുടർന്നാണ് നിർദേശം ചെന്നൈ, ഷിംല, പുണെ വിമാനത്താവളങ്ങളിൽ ഇപ്പോൾ തന്നെ ചുരുങ്ങിയ വിലയ്ക്ക് ഭക്ഷണ സാധനങ്ങൾ നൽകാനുള്ള കൗണ്ടർ തുറന്നു കഴിഞ്ഞു. ContentHighlights: Food will be available at minimum price at govt operated airports, airport authority of india, international airports in india
from mathrubhumi.latestnews.rssfeed https://ift.tt/2Nsv1NJ
via
IFTTT
No comments:
Post a Comment