ലണ്ടൻ: വിടവാങ്ങൽ ടെസ്റ്റിൽ അലസ്റ്റർ കുക്കിന് ഓർമ്മയിൽ സൂക്ഷിക്കാവുന്ന അർധ സെഞ്ചുറി. എന്നാൽ കുക്കിന്റെ ഇന്നിങ്സിനു ശേഷം തിരിച്ചടിച്ച ഇന്ത്യൻ ബൗളർമാർ ഇംഗ്ലണ്ടിനെ തകർത്തു. അവസാന ടെസ്റ്റിന്റെ ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ഇന്ത്യയ്ക്കായി ഇഷാന്ത് മൂന്നു വിക്കറ്റും ബുംറ, രവീന്ദ്ര ജഡേജ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. ജോസ് ബട്ലർ (11), ആദിൽ റഷീദ് (4) എന്നിവരാണ് ക്രീസിൽ. 190 പന്തിൽ നിന്ന് 71 റൺസെടുത്ത കുക്കും ജെന്നിങ്സും (23) ചേർന്ന് ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ 58 റൺസിനിടെ ആറു വിക്കറ്റ് പിഴുത ഇന്ത്യൻ ബൗളർമാർ ഇംഗ്ലണ്ടിന്റെ ആധിപത്യം തടയുകയായിരുന്നു. ഒരു വിക്കറ്റിന് 133 എന്ന നിലയിൽ നിന്നാണ് ഇംഗ്ലണ്ട് ഏഴിന് 181 എന്ന നിലയിലേക്ക് കൂപ്പുകുത്തിയത്. 64-ാം ഓവറിൽ ബുംറ കുക്കിന്റെ കുറ്റി തെറിപ്പിച്ചു. രണ്ടാം വിക്കറ്റിൽ മോയിൻ അലിയുമൊത്ത് 73 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമായിരുന്നു കുക്കിന്റെ മടക്കം. പിന്നാലെ നായകൻ റൂട്ടിനെയും അതേ ഓവറിൽ ബുംറ വിക്കറ്റിനു മുന്നിൽ കുടുക്കി. അടുത്ത ഓവറിൽ ഇഷാന്ത് ബെയർസ്റ്റോയെയും പുറത്താക്കി. 11 റൺസെടുത്ത സ്റ്റോക്സിനെ ജഡേജ വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു. അർധ സെഞ്ചുറി തികച്ച മോയിൻ അലിയെ ഇഷാന്ത് പുറത്താക്കി. പിന്നാലെ വന്ന സാം കറന് രണ്ടു പന്തിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ. നേരത്തെ ഹാർദിക് പാണ്ഡ്യയ്ക്കു പകരം ഹനുമാ വിഹാരിക്ക് ഇന്ത്യ അരങ്ങേറ്റം നൽകി. അശ്വിനു പകരം രവീന്ദ്ര ജഡേജയും ടീമിലെത്തി. Content Highlights: ishant sharma jasprit bumrah trigger english collapse
from mathrubhumi.latestnews.rssfeed https://ift.tt/2wRpTIX
via
IFTTT
No comments:
Post a Comment