ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ മൻമോഹൻ സിങ് വീണ്ടും. 2014 തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ മോദി പരാജയപ്പെട്ടു. സാമ്പത്തിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മോദി സമ്പൂർണ പരാജയമാണെന്നും മൻമോഹൻ പരിഹസിച്ചു. കോൺഗ്രസ് നേതാവ് കബിൽ സിബൽ രചിച്ച ഷെയ്ഡ്സ് ഓഫ് ട്രൂത്ത്എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മൻമോഹൻ സിങ്. വേണ്ടത്ര മുൻകരുതലില്ലാതെ ജി,എസ്.ടി നടപ്പിലാക്കിയത് രാജ്യത്തെ വ്യവസായ സംരംഭങ്ങളുടെ നട്ടെല്ല് തകർത്തു. രാജ്യത്ത് ലക്ഷക്കണക്കിന് യുവാക്കൾ തൊഴിലിനായി കാത്തിരിക്കുമ്പോഴാണ് ഈ അവസ്ഥയെന്നും മൻമോഹൻ വ്യക്തമാക്കി. രാജ്യത്തെ സാമ്പത്തിക നില ബി.ജെ.പി സർക്കാരിന്റെ ശക്തമായ കുറ്റാരോപണമായി മാറിയിരിക്കയാണ്. നമ്മുടെ രാജ്യത്തെ യുവജനങ്ങൾ വാഗ്ദാനം ചെയ്യപ്പെട്ടരണ്ട് കോടി തൊഴിലിനായി നിരാശരായി കാത്തിരിക്കയാണ്. തൊഴിൽ വളർച്ചാ നിരക്ക് കഴിഞ്ഞ നാല് വർഷമായി കൂപ്പുകുത്തുകയാണ്. ഇതിനുള്ള ന്യയീകരണങ്ങളിൽ ജനങ്ങൾ തൃപ്തരല്ല. വ്യവസായ ഉത്പാദനവും കയറ്റുമതിയും പുരോഗമനമില്ലാതെ നിൽക്കുമ്പോൾ മെയ്ക്ക് ഇൻ ഇന്ത്യ, സ്റ്റാൻഡ് അപ് ഇന്ത്യ പോലുള്ള പദ്ധതികൾക്ക് രാജ്യത്തിന്റെ വളർച്ചയിൽ ഇനിയും സ്വാധീനം ഉണ്ടാക്കാൻ കഴിയണം. വിദേശത്തുള്ള കോടിക്കണക്കിന് കള്ളപ്പണം തിരിച്ചെത്തിക്കാൻ സർക്കാരിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കാർഷിക പ്രതിസന്ധിയെ മറികടക്കുന്നതിലും കർഷകർക്ക് താങ്ങുവില പ്രഖ്യാപിക്കുന്നതിലും സർക്കാർ കടുത്ത ഉദാസീനത കാണിച്ചു. വിദേശ നയത്തിന്റെ കാര്യമെടുത്താൽ അയൽരാജ്യങ്ങളുമായുള്ള ബന്ധം സർക്കാർ വഷളാക്കി. ഏതൊരു ജനാധിപത്യ രാഷ്ട്രവും ഉയർത്തിപ്പിടിക്കേണ്ട മൂല്യങ്ങളെല്ലാം മോദി സർക്കാർ അട്ടിമറിച്ചു. മികച്ച ഭരണത്തിന് അത്യന്താപേക്ഷിതമായ പ്രധാനപ്പെട്ട ദേശീയ സ്ഥാപനങ്ങളെല്ലാം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അക്കാദമിക്ക് സ്വാതന്ത്ര്യവും ഹനിക്കപ്പെടുന്നു. രാജ്യത്തെ പ്രധാന സർവകലാശാലകളുടെ സാഹചര്യങ്ങൾ വളരെ മോശമാണ്. മോദി സർക്കാരിന്റെ തെറ്റായ നയങ്ങളുടെ മേൽ അർത്ഥവത്തായ ദേശീയ സംവാദം ഉയർത്തുകയാണ് കപിൽ സിപൽ ഇവിടെ ചെയ്തത്. രാജ്യത്തിന് ഉൾകൊള്ളാൻ കഴിയുന്ന ഒരു ബദൽ ഉയർത്താൻ ഈ സംവാദത്തിന് കഴിയുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും മൻമോഹൻ കൂട്ടിച്ചേർത്തു. content highlights:Manmohan Singhs Cutting Attack On PM Modi
from mathrubhumi.latestnews.rssfeed https://ift.tt/2M9GCwI
via
IFTTT
No comments:
Post a Comment