തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്ര യാതൊരു ഭരണസ്തംഭനവും ഉണ്ടാക്കില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ. നിർണായകമായ തീരുമാനങ്ങൾ എടുക്കേണ്ടി വന്നാൽ അതിനും ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. പരസ്പരം കൂടിയാലോചിച്ച് കാര്യങ്ങൾ ഭംഗിയായി നടത്തുമെന്നും ജയരാജൻ വ്യക്തമാക്കി. മുഖ്യമന്ത്രി പോയത് വൈദ്യ പരിശോധനക്കാണ്. അത് പൂർത്തിയാകുന്ന പക്ഷം മടങ്ങി വരും. എപ്പോഴാണെന്നത് പരിശോധന കഴിഞ്ഞാലെ പറയാൻ കഴിയു. മന്ത്രിസഭായോഗമുൾപ്പടെ എല്ലാ സംവിധാനങ്ങളും കൃത്യമായി നടന്ന് പോകും. മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയുടെ അഭാവത്തിൽ ആര് അദ്ധ്യക്ഷത വഹിക്കും എന്ന കാര്യം മന്ത്രിസഭാ യോഗം കഴിയുമ്പോൾ മനസ്സിലാകുമെന്നും മാധ്യമപ്രവർത്തകരുടെ ചേദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി. പ്രത്യേകിച്ച് ഒരാൾക്കും ചുമതല നൽകിയിട്ടില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത്. ആ പ്രവർത്തനങ്ങൾ മാറ്റമില്ലാതെ തുടരും. പ്രളയം കേരളത്തിനുണ്ടാക്കിയ നഷ്ടങ്ങൾ നികത്താൻ കേരളത്തിന് അകത്തും പുറത്തുമുള്ള എല്ലാ സഹായങ്ങളും സ്വീകരിക്കേണ്ടതുണ്ട്. വലിയ സഹായമാണ് ഇപ്പോൾ കേരളത്തിന് ലഭിക്കുന്നത്. ഇതിന് പുറമെ മന്ത്രിമാർ വിദേശങ്ങളിൽ പോയി സഹായങ്ങൾ സ്വീകരിക്കും. എലിപ്പനി പടരുന്നത് വളരെ ഗുരുതരമായ പ്രശ്നമാണ്. വലിയ ജാഗ്രത ഇക്കാര്യത്തിൽ കാണിക്കണമെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2N2OxjZ
via
IFTTT
No comments:
Post a Comment