കോഴിക്കോട്: പ്രസവിച്ചയുടനെ കുഞ്ഞിനെ സ്ത്രീ കഴുത്തറുത്ത് കൊന്നു. നിർമലൂർ പാറമുക്ക് വലിയ മലമുക്ക് കോളനിയിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ബ്ലേഡ് ഉപയോഗിച്ചാണ് കുഞ്ഞിനെ പ്രസവിച്ച സ്ത്രീ തന്നെ കഴുത്തറുത്തത്. ഇന്നു പുലർച്ചയാണ് ഇവർ പ്രസവിച്ചത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് സമീപവാസികൾ കാര്യമന്വേഷിച്ച് പോലീസിനെ അറിയിക്കുകയായിരുന്നു. യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭർത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്നു ഇവരെന്ന് പോലീസ് വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2Ppbs6u
via
IFTTT
No comments:
Post a Comment