ന്യൂഡല്‍ഹി: യുപിയില്‍ നടക്കാനിരുന്ന സബോര്‍ടിനേറ്റ് സര്‍വീസ് സെലക്ഷന്‍ കമ്മീഷന്‍ നടത്തിയ റിക്രൂട്ട്‌മെന്റ് പരീക്ഷയില്‍ ചോദ്യ പേപ്പര്‍ ചോര്‍ത്തിയ സംഭവത്തില്‍ 11 പേരെ അറസ്റ്റ് ചെയ്തു. ചോദ്യപേപ്പര്‍ ചോര്‍ന്നതായി തിരിച്ചറിഞ്ഞതോടെ ഞായറാഴ്ച നടത്താനി പരീക്ഷ മാറ്റിവച്ചു.
പ്രൈമറി സ്‌കൂള്‍ അധ്യാപകന്‍ സചിന്‍ ചൗധരിയാണ് സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ എന്ന് കരുതുന്നു. അറസ്‌ററ് ചെയ്തില്‍ അഞ്ചുപേര്‍ ഉദ്യോഗാര്‍ഥികളാണ്.
സച്ചിന്‍ ചോദ്യപേപ്പര്‍ ചോര്‍ത്തി ഏഴുലക്ഷം രൂപക്ക് വിറ്റുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. പരീക്ഷക്ക് 15 മണിക്കൂര്‍ മുമ്പാണ് ഉദ്യോഗാര്‍ഥികള്‍ക്ക് ചോദ്യപേപ്പര്‍ കൈമാറിയത്. അറസ്റ്റിലായവരില്‍ നിന്ന് 15 ലക്ഷം രൂപ, നിരവധി ഉദ്യോഗാര്‍ഥികളുടെ ഹാള്‍ ടിക്കറ്റ്, 12ലേറെ മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
സംസ്ഥാനത്ത് 364 കേന്ദ്രങ്ങളിലായായിരുന്നു പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നത്. 3210 ടൂബ്‌വെല്‍ ഓപറേറ്റര്‍മാരുടെ ഒഴിവുകളിലേക്കാണ് പരീക്ഷ നടത്തുന്നത്. രണ്ടുലക്ഷത്തോളം പേര്‍ പരീക്ഷക്ക് അപേക്ഷിച്ചിട്ടുണ്ട്. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും. അതേസമയം, പരീക്ഷ മാറ്റിവെച്ചതറിഞ്ഞഉേദ്യോഗാര്‍ഥികള്‍ പരീക്ഷാകേന്ദ്രങ്ങളില്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധം നടത്തി.
from mangalam.com https://ift.tt/2NEuPIi
via IFTTT
No comments:
Post a Comment