ഫേസബുക്കിന് വീണ്ടും സുരക്ഷ വീഴ്ച; അഞ്ച് കോടി ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 29, 2018

ഫേസബുക്കിന് വീണ്ടും സുരക്ഷ വീഴ്ച; അഞ്ച് കോടി ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി

വാഷിംഗ്ടണ്‍: ലോകത്തിലെ സോഷ്യല്‍ മീഡിയ ഭീമന്മാരായ ഫേസ്ബുക്കിന് വീണ്ടും കനത്ത സുരക്ഷ വീഴ്ച. ഇന്ത്യ ഉള്‍പ്പെടെയുള്ള അഞ്ച് കോടി ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി. ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക് സക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഫേസ്ബുക്ക് കോഡിലെ സുരക്ഷാവീഴ്ച്ചയിലൂടെ സ്‌പെഷ്യല്‍ ഡിജിറ്റല്‍ കീ വിവരങ്ങള്‍ ഹാക്കര്‍മാര്‍ കരസ്ഥമാക്കുകയും വീണ്ടും പാസ്വേഡ് നല്‍കാതെ ഉപയോക്താക്കളുടെ അക്കൗണ്ടില്‍ കയറി വിവരങ്ങള്‍ ചോര്‍ത്തുകയുമായിരുന്നെന്നാണ് ഫേസ്ബുക്കിന്റെ ഔദ്യോഗിക വിശദീകരണം.

'ഡിജിറ്റല്‍ കീ'' സ്വന്തമാക്കുക വഴി ഹാക്കര്‍മാര്‍ക്ക് ഫേസ്ബുക്ക് ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ നിയന്ത്രിക്കാന്‍ സാധിച്ചെന്ന് ഫേസ്ബുക്ക് അറിയിച്ചു. ഹാക്കിംഗിന് പിന്നില്‍ ആരാണെന്നോ എവിടെ നിന്നാണ് അവര്‍ ഹാക്ക് ചെയ്യുന്നതെന്നോ അറിയില്ലെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. മാത്രമല്ല സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെങ്കിലും ചോര്‍ത്തപ്പെട്ട വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടോ എന്ന് പറയാനാകില്ലെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.

ചൊവ്വാഴ്ചയാണ് കോഡിലുണ്ടായ സുരക്ഷ വീഴ്ച ഫേസ്ബുക്ക് കണ്ടെത്തിയത്. തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയോടെ അത് പരിഹരിക്കുകയും ചെയ്‌തെന്ന് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗ് വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഹാക്കര്‍മാര്‍ക്ക് യൂസര്‍ അക്കൗണ്ടിലെ വിവരങ്ങള്‍ ചോര്‍ത്താനായോ എന്നറിയില്ലെന്നും സുക്കര്‍ബര്‍ഗ്ഗ് പറഞ്ഞു.

ഫേസ്ബുക്ക് കോഡിലുണ്ടായ സുരക്ഷാപഴുത് ചൊവ്വാഴ്ച്ച കണ്ടെത്തുകയും വ്യാഴാഴ്ച്ച രാത്രിയോടെ അതു പരിഹരിക്കുകയും ചെയ്തതായി ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്ഗ് വെള്ളിയാഴ്ച്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. എന്നാല്‍ ഹാക്കര്‍മാര്‍ക്ക് യൂസര്‍ അക്കൗണ്ടുകളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്താനായോ എന്നറിയില്ലെന്നാണ് സുക്കര്‍ബര്‍ഗ്ഗ് വെള്ളിയാഴ്ച്ച പറഞ്ഞത്.

ഈ വര്‍ഷമാദ്യം ഫേസ്ബുക്കിലുണ്ടായിരുന്ന ഒരു സോഫ്റ്റ് വെയര്‍ ബഗ്ഗ് (തകരാര്‍) വഴി ഹാക്കര്‍മാര്‍ക്ക് യൂസറുടെ പ്രൈവസി സൈറ്റിംഗ് മാറ്റാന്‍ സാധിക്കുമെന്ന വിവരം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.



from mangalam.com https://ift.tt/2NMBNyW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages