പി.കെ ശശിക്കെതിരായ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാവില്ല; പരാതിക്കാരിയോ ബന്ധുക്കളോ മൊഴി നല്‍കിയില്ലെന്ന് പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 29, 2018

പി.കെ ശശിക്കെതിരായ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാവില്ല; പരാതിക്കാരിയോ ബന്ധുക്കളോ മൊഴി നല്‍കിയില്ലെന്ന് പോലീസ്

തൃശൂര്‍: പി.കെ ശശി എം.എല്‍.എയ്‌ക്കെതിരായ പീഡന പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ റേഞ്ച് ഐ.ജി. ഡി.ജി.പിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് പോലീസ് നിലപാട് വ്യക്തമാക്കിയത്. ഡി.ജി.പിക്ക് ചില സംഘടകളും വ്യക്തികളും നല്‍കിയ പരാതികള്‍ തൃശൂര്‍ റേഞ്ച് ഐ.ജിയ്ക്ക് കൈമാറിയിരുന്നു.

മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഈ പരാതികള്‍ എന്ന് ഐ.ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പീഡനത്തിന് ഇരയായ ആള്‍ ആരാണെന്നോ എന്താണ് പരാതിയെന്നോ വ്യക്തമല്ല. ഇത്തരം കേസുകളില്‍ മൂന്നാമതൊരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാനാവില്ല. പരാതിക്കാരിയോ ബന്ധുക്കളോ മൊഴി നല്‍കിയിട്ടില്ല. പെണ്‍കുട്ടിയെ നേരില്‍ കണ്ട് ചോദിച്ചിട്ടും മൊഴിനല്‍കാനോ പരാതിനല്‍കാനോ തയ്യാറായിട്ടില്ല. പെണ്‍കുട്ടിക്ക് പരാതിയില്ലെങ്കില്‍ കേസെടുക്കാനാവില്ലെന്നുമാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് നിയമോപദേശം ഉണ്ടെന്നും പറയുന്നു.

അതേസമയം, പെണ്‍കുട്ടി സി.പി.എം തലത്തില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണ്. മന്ത്രി എ.കെ ബാലന്‍, പി.കെ ശ്രീമതി എം.പി എന്നിവരടങ്ങിയ കമ്മീഷനാണ് അന്വേഷിക്കുന്നത്. പാര്‍ട്ടി തലത്തില്‍ ഒഴികെ മറ്റൊരിടത്തും പരാതി നല്‍കാന്‍ പെണ്‍കുട്ടി തയ്യാറായിട്ടുമില്ല.



from mangalam.com https://ift.tt/2NabYDP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages