വാഹന പരിശോധനയ്ക്കിടെ കാര്‍ നിര്‍ത്തിയില്ല യുവാവിനെ പോലീസ് വെടിവച്ച് കൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 29, 2018

വാഹന പരിശോധനയ്ക്കിടെ കാര്‍ നിര്‍ത്തിയില്ല യുവാവിനെ പോലീസ് വെടിവച്ച് കൊന്നു

ലക്‌നൗ: വാഹന പരിശോധനയ്ക്കിടെ എസ്‌യുവി കാര്‍ നിര്‍ത്തിയില്ലെന്ന് കാണിച്ച് യുവാവിനെ പോലീസ് വെടിവച്ച് കൊന്നു. 38 കാരനായ വിവേക് തിവാരിയാണ് യു.പിയിലെ ആശുപത്രിയില്‍ വെച്ച് മരിച്ചത്. യുപിയിലെ ലക്‌നൗ നഗരത്തിലെ ഗോമതി നഗറില്‍ ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് സംഭവം.

തിവാരിയും സുഹൃത്തുക്കളും കൂടി കാറില്‍ പോകുമ്പോള്‍ രാത്രി പരിശോധനക്കെത്തിയ പൊലീസ് സംഘം ഇവരെ തടയുകയായിരുന്നു. എന്നാല്‍, കാര്‍ നിര്‍ത്താതെ പൊലീസുകാരുടെ ബൈക്ക് ഇടിച്ച് തെറിപ്പിച്ച് കാര്‍ മുന്നോട്ട് പോകുകയായിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് കോണ്‍സ്റ്റബിളായ പ്രശാന്ത് കുമാര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഈ വെടിവെപ്പിലാണ് വിവേക് തിവാരി കൊല്ലപ്പെട്ടത്.

സ്വയരക്ഷക്കായാണ് പ്രശാന്ത് കുമാര്‍ വെടിവെച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ലൈറ്റുകള്‍ അണച്ച സംശയകരമായ രീതിയില്‍ കാര്‍ കണ്ടു. തങ്ങള്‍ വാഹനത്തിന്റെ അടുത്തു ചെന്നപ്പോഴേക്കും അത് മുന്നോട്ട് വരികയായിരുന്നു. നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറായില്ല. തുടര്‍ന്ന് കാറിന് മുന്നില്‍ നിര്‍ത്തിയിട്ടിരിന്ന തങ്ങളുടെ ബൈക്ക് ഇടിച്ച് തെറിപ്പിച്ച് മുന്നോട്ട് വരികയായിരുന്നു. തുടര്‍ന്നും തങ്ങളെ ഇടിക്കുവാന്‍ വന്നപ്പോള്‍ തോക്ക് കാണിച്ച് നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്താതിരിക്കുകയായിരുന്നു. തുടര്‍ന്നാണ് വെടിയുതിര്‍ത്തത് എന്നായിരുന്നു പോലീസ് കോണ്‍സ്റ്റബിളിന്റെ വാദം.

എന്നാല്‍, മണിക്കൂറുകള്‍ക്കകം തിവാരിയുടെ സഹയാത്രികന്‍ പോലീസുകാര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. വഴിയില്‍ നിന്നു രണ്ടു പേര്‍ കൈകാണിക്കുകയും നിര്‍ത്താന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. തങ്ങള്‍ക്ക് ഇത് പോലീസാണെന്ന് മനസ്സിലാകാത്തതിനാലാണ് നിര്‍ത്താതെ മുന്നോട്ട് പോയതെന്നുമാണ് ഇവരുടെ വാദം. സംഭവത്തില്‍ രണ്ട് പോലീസുകാരേയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു വരികയാണ്.



from mangalam.com https://ift.tt/2Nbv9x4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages