ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരായ കേസ്: കന്യാസ്ത്രീകളുടെ രഹസ്യമൊഴി രേഖപ്പെടുത്തും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 29, 2018

ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരായ കേസ്: കന്യാസ്ത്രീകളുടെ രഹസ്യമൊഴി രേഖപ്പെടുത്തും

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ മൊഴി നല്‍കിയ കന്യാസ്ത്രീകളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പോലീസ് തീരുാമനം. പരാതിക്കാരിയെ പിന്തുണയ്ക്കുന്ന അഞ്ച് കന്യാസ്ത്രീകളുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് തീരുമാനം. ഇതിനായി പോലീസ് സി.ജെ.എം കോടതിയില്‍ അപേക്ഷ നല്‍കും.

കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ നീക്കം നടക്കുന്ന സാഹചര്യത്തിലാണ് പോലീസിന്റെ തീരുമാനം. കേസിന്റെ തുടക്കത്തില്‍ കന്യാസ്ത്രീകള്‍ക്ക് അനുകൂലമായി രംഗത്തുവന്ന ഫാ.നിക്കോളസ് മണിപ്പറമ്പില്‍ പിന്നീട് മാധ്യമങ്ങളോട് മൊഴിതിരുത്തി പറഞ്ഞ സാഹചര്യലാണ് പോലീസ് പ്രധാന സാക്ഷികളുടെയെല്ലാം രഹസ്യമൊഴിയെടുക്കാന്‍ തീരുമാനിച്ചത്. നേരത്തെ പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിനു മുന്പാകെ രേഖപ്പെടുത്തിയിരുന്നു.



from mangalam.com https://ift.tt/2NMBNPs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages