മല കയറില്ല പടി ചവിട്ടില്ല, സ്ത്രീകളെ കയറ്റാതിരിക്കാന്‍ പോരാടും: പൊട്ടിത്തെറിച്ച് ദീപ രാഹുല്‍ ഈശ്വര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 29, 2018

മല കയറില്ല പടി ചവിട്ടില്ല, സ്ത്രീകളെ കയറ്റാതിരിക്കാന്‍ പോരാടും: പൊട്ടിത്തെറിച്ച് ദീപ രാഹുല്‍ ഈശ്വര്‍

സുപ്രീം കോടതി വിധിക്കെതിരെ പൊട്ടിത്തെറിച്ച് ദീപ രാഹുല്‍ ഈശ്വര്‍. ഒരു കാരണവശാലും മലകയറില്ല, പടി ചവിട്ടില്ല. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ പോരാടുക തന്നെ ചെയ്യും. ആര്‍ട്ടിക്കിള്‍ 25 ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ലെന്നും ദീപ പ്രതികരിച്ചു.

ജെല്ലിക്കെട്ടിനെതിരെ പോരാടിയത് പോലെ തന്നെ ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ പോരാടും. മത വിശ്വാസം വ്രണപ്പെടുത്താന്‍ അനുവദിക്കില്ല, അതിനുള്ള പ്രക്ഷോഭങ്ങള്‍ ആരംഭിക്കും രാഹുല്‍ ഈശ്വറിനൊപ്പം ഭാര്യ പറഞ്ഞു. റിവ്യൂ പെറ്റീഷന്‍ നല്‍കും. എല്ലാ മത വിഭാഗവുമായി ചര്‍ച്ച നടത്തും. ആര്‍ട്ടിക്കിള്‍ 25 ദുര്‍ബലപ്പെടുത്തില്ല അവര്‍ പറഞ്ഞു.

സുപ്രീംകോടതിവിധിയില്‍ ദേവസ്വംബോര്‍ഡിനും തന്ത്രികുടുംബത്തിനും പന്തളം രാജകുടുംബത്തിനും നിരാശയാണ്. വിശ്വാസികളുടെ താല്‍പര്യം അര്‍ഹിക്കുംവിധം പരിഗണിക്കപ്പെട്ടില്ല എന്നാണ് മൂവരുടേയും നിലപാട്. എന്നാല്‍ വിധി അംഗീകരിക്കുകയും പാലിക്കുകയും ചെയ്യുമെന്ന് ബോര്‍ഡ് അധ്യക്ഷന്‍ എ.പദ്മകുമാറും തന്ത്രി കണ്ഠര് രാജീവരും പറഞ്ഞു.



from mangalam.com https://ift.tt/2N6dCGA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages