ന്യൂഡൽഹി: ശുചീകരണ ദൗത്യത്തിൽ ജനങ്ങളെ കൂടുതൽ സജീവമാക്കാൻ ലക്ഷ്യമിട്ടുള്ള സ്വച്ഛത ഹി സേവ പദ്ധതി (ശുചിത്വമാണ് സേവനം) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. നടൻ അമിതാഭ് ബച്ചൻ, വ്യവസായി രത്തൻ ടാറ്റ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം മോദി ആപ്പിലൂടെ തത്സമയം പൊതുജനങ്ങളുമായി സംവദിച്ചു. വൃത്തിയുള്ള ഇന്ത്യക്കായി എല്ലാവരും പ്രതിജ്ഞയെടുക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്നു മുതൽ ഗാന്ധി ജയന്തി വരെയുള്ള 15 ദിവസം നീണ്ട് നിൽക്കുന്ന സ്വച്ഛത ഹി സേവ പദ്ധതി വിജയത്തിലെത്തിക്കണമെന്നും മഹാത്മാ ഗാന്ധി സ്വപ്നം കണ്ട സ്വച്ഛ ഭാരതം സാധ്യമാക്കാനുള്ള ഉദ്യമത്തിന് എല്ലാവരുടെയും പിന്തുണ വേണമെന്നും മോദി ആഹ്വാനം ചെയ്തു. പദ്ധതിയിൽ സ്ത്രീകളുടെ പങ്കാളിത്തവും ശക്തിയും വിശാലമായതാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനത്തിന് ശേഷം പഹർഗഞ്ചിലെ ബാബാ സാഹിബ് അംബേദ്കർ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ശുചിത്വ പരിപാടിയിൽ മോദി പങ്കാളിയായി. സ്വച്ഛത ഹി സേവ പദ്ധതിയുടെ ഭാഗമായി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള 2000 ത്തോളം പേർക്ക് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയാവാൻ ക്ഷണിച്ചുകൊണ്ട് പ്രധാനമന്ത്രി കത്തയച്ചിട്ടുണ്ട്. #WATCH: Prime Minister Narendra Modi sweeps & cleans the premises of Baba Sahib Ambedkar Higher Secondary School in Delhis Paharganj as a part of #SwachhataHiSeva movement. pic.twitter.com/sqjN7zxGmg — ANI (@ANI) September 15, 2018
from mathrubhumi.latestnews.rssfeed https://ift.tt/2DaPVxh
via
IFTTT
No comments:
Post a Comment