വാഴക്കാട് കൊലപാതകം; എട്ട് വര്‍ഷത്തിന് ശേഷം പ്രതി അസമില്‍ പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 15, 2018

വാഴക്കാട് കൊലപാതകം; എട്ട് വര്‍ഷത്തിന് ശേഷം പ്രതി അസമില്‍ പിടിയില്‍

മലപ്പുറം: വാഴക്കാട്ട് അസം സ്വദേശി കൊല്ലപ്പെട്ട കേസിലെ നാലാം പ്രതി എട്ട് വർഷത്തിന് ശേഷം പിടിയിൽ. അസം സ്വദേശി ഷഹനൂർ അലിയെയാണ് കേരള പോലീസ് അസമിലെ ഇയാളുടെ ഗ്രാമത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ശേഷം നാട്ടിൽ നിന്ന് മുങ്ങിയ ഇയാൾക്കായി കഴിഞ്ഞ എട്ട് വർഷമായി പോലീസ് അന്വേഷണത്തിലായിരുന്നു. കേസിലെ ഒന്നാം പ്രതിയായ മലയാളിയെ ഉൾപ്പടെ അറസ്റ്റ് ചെയ്തിട്ടും ഷഹനൂർ അലിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇയാൾ ഇന്ത്യയുടെ പല ഭാഗങ്ങളിൽ ഉണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് അവിടെയെല്ലാം എത്തിയിരുന്നെങ്കിലും ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. അസമിൽ ഇയാൾ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് സംഘം അസമിലെ കൊക്രാജാർ ജില്ലയിലെ ഗ്രാമത്തിൽ എത്തിയത്. പ്രാദേശിക പോലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. സി.ഐ എം.വി അനിൽകുമാറിന്റെ നേതൃത്വത്തിൽ എ.എസ്.ഐ പ്രകാശ് മണികണ്ഠൻ, സിവിൽ പോലീസ് ഓഫീസർമാരായ ബിജോയ്, ബിജു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ നാട്ടിലെത്തിച്ച ശേഷം കോടതിയിൽ ഹാജരാക്കും.


from mathrubhumi.latestnews.rssfeed https://ift.tt/2QAySHB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages