ആഷസിനിടയില്‍ ഓസീസ്‌ താരം 'ഒസാമ' എന്ന് വിളിച്ചു; വെളിപ്പെടുത്തലുമായി മോയിന്‍ അലി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 15, 2018

ആഷസിനിടയില്‍ ഓസീസ്‌ താരം 'ഒസാമ' എന്ന് വിളിച്ചു; വെളിപ്പെടുത്തലുമായി മോയിന്‍ അലി

ലണ്ടൻ: ഓസ്ട്രേലിയൻ താരത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇംഗ്ലീഷ് ക്രിക്കറ്റ് താരം മോയിൻ അലി. 2015-ലെ ആഷസ് പരമ്പരയ്ക്കിടിയൽ ഓസ്ട്രേലിയൻ ടീമംഗം തന്നെ ഒസാമ എന്ന് വിളിച്ച് വംശീയമായി അധിക്ഷേപിച്ചുവെന്നാണ് മോയിൻ അലിയുടെ വെളിപ്പെടുത്തൽ. കാർഡിഫിൽ നടന്ന ആദ്യ ടെസ്റ്റിനിടെയായിരുന്നു ഇത്. ബ്രിട്ടീഷ് മാധ്യമമായ ദി ടൈംസ് പരമ്പരയായി പ്രസിദ്ധീകരിക്കുന്നആത്മകഥയിലാണ് ഇംഗ്ലീഷ് ഓൾറൗണ്ടർ ഇക്കാര്യം വെളിപ്പെടുത്തിയത്. ആ താരം അങ്ങനെ വിളിച്ചതോടെ കളിയിലുള്ള ശ്രദ്ധ മുഴുവൻ നഷ്ടപ്പെട്ടു. ഇത്രയും വിവേചനം ഞാൻ അതുവരെ നേരിട്ടിട്ടില്ലായിരുന്നു. എന്നെ വംശീയമായി നിന്ദിച്ചതുപോലെ തോന്നി. അന്നത്തെപ്പോലെ അത്രയും ദേഷ്യത്തോടെ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഞാൻ നിന്നിട്ടില്ല. മോയിൻ അലി ആത്മകഥയിൽ പറയുന്നു. എന്റെ വ്യക്തിഗത മികവിന്റെ അടിസ്ഥാനത്തിൽ ആദ്യ ടെസ്റ്റ് എന്നെ സംബന്ധിച്ച് മികച്ചതായികുന്നു. ഞാൻ മികച്ച ഫോമിലാണ് കളിച്ചത്. പക്ഷേ ഈ സംഭവത്തോടെ എന്റെ ശ്രദ്ധ മുഴുവൻ നഷ്ടപ്പെട്ടു. ഒരു ഓസ്ട്രേലിയൻ താരം എന്റെ അരികിൽ വന്നിട്ടു പറഞ്ഞു ഒസാമാ...അതൊന്ന് എടുക്കൂ എന്ന്. എനിക്ക് ഭയങ്കര ദേഷ്യമാണ് തോന്നിയത്. ഗ്രൗണ്ടിൽ ഞാൻ അതിന് മുമ്പ് അങ്ങനെ ദേഷ്യപ്പെട്ടിട്ടില്ല. അയാൾ എന്നെ അങ്ങനെ വിളിച്ച കാര്യം ഞാൻ സഹതാരങ്ങളോട് പറഞ്ഞു. ഇക്കാര്യം പിന്നീട് കോച്ച് ട്രെവർ ബെയ്ലിസ് ഓസ്ട്രേലിയയുടെ കോച്ചായ ഡാരെൻ ലേമാന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടാകണം. ആ താരത്തോട് എന്നെ അങ്ങനെ വിളിച്ചോ എന്ന് ലേമാൻ ചോദിച്ചു. പക്ഷേ അയാൾ അത് നിഷേധിക്കുകയാണ് ചെയ്തത്. പാർട്ട് ടൈമർ (part-timer), അതെടുക്കൂ എന്നാണ് താൻ പറഞ്ഞതെന്നും അയാൾ ലേമാനെ ധരിപ്പിച്ചു. പാർട്ട് ടൈമർ എന്ന വാക്കും ഒസാമ എന്ന വാക്കും തമ്മിൽ എന്തുമാത്രം വ്യത്യാസമുണ്ട്. ഇങ്ങനെയുള്ള വാക്ക് ഞാൻ എങ്ങനെ തെറ്റായി കേൾക്കും. ഇക്കാര്യത്തിൽ എനിക്ക് തെറ്റുപറ്റിയിട്ടില്ലെന്ന് ഉറപ്പാണ്. എന്നാൽ ഇംഗ്ലണ്ടിന്റെ വിജയത്തിന് ശേഷം കാർഡിഫുകാരുടെ പ്രതികരണം കണ്ടപ്പോൾ എനിക്ക് ആശ്വാസമായി. ആ ഓസ്ട്രേലിയൻ താരം അവരിൽ ആരേയും പ്രതിനിധീകരിക്കുന്നില്ല എന്ന് ഞാൻ തിരിച്ചിറഞ്ഞു. മോയിൻ അലി പറയുന്നു. ഓഫ് സ്പിന്നറും ഇടങ്കയ്യൻ ബാറ്റ്സ്മാനുമായി മോയിൻ അലിം ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് വിലക്ക് നേരിട്ട സ്റ്റീവ് സ്മിത്തിനോടും ഡേവിഡ് വാർണറോടും കാമറോൺ ബാൻക്രോഫ്റ്റിനോടും തനിക്ക് യാതൊരു സഹതാപവും തോന്നിയിട്ടിലെന്നും മോയിൻ അലി നേരത്തെ വ്യക്തമാക്കിയിരുന്നു. Content Highlights: Moeen Ali Claims He Was Called "Osama" By Australian Player During Ashes 2015


from mathrubhumi.latestnews.rssfeed https://ift.tt/2CXrov9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages