ബീജിങ്: ചൈനയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടിയും ചൈനീസ് സാമൂഹ്യമാധ്യമമായ വെയ്‌ബോയില്‍ 62 ദശലക്ഷം ഫോളോവേഴ്‌സുമുള്ള പ്രശസ്ത നടിയെ കാണാതായിട്ട് രണ്ടു മാസം. നടി ഫാന്‍ ബിംഗ് ബിംഗിനെയാണ് കാണാതായത്. ഇവരുമായി ബന്ധപ്പെട്ട ഒരു വിവരവും പുറത്തുവന്നിട്ടില്ലാത്ത സാഹചര്യത്തില്‍ ചൈനീസ് സര്‍ക്കാരിന്റെ കസ്റ്റഡിയിലായിരിക്കാമെന്നാണ് ലോകമാധ്യമങ്ങളുടെ വിലയിരുത്തല്‍.
രണ്ടു മാസമായി ഇവരെ പൊതുവേദിയില്‍ കാണാനില്ലെന്ന് മാത്രമല്ല സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ ഇവര്‍ എന്തെങ്കിലും പോസ്റ്റ് ചെയ്തിട്ട് തന്നെ ഏഴാഴ്ച കഴിഞ്ഞു. അധികൃതരുമായുള്ള ബന്ധം വഷളായതാണ് താരത്തെ കാണാതായതിന് കാരണമായി അണിയറയില്‍ കേള്‍ക്കുന്നത്. നികുതിയുമായി ബന്ധപ്പെട്ടുള്ള വിവാദത്തിന് പിന്നാലെ 2017 - 18 ചൈനാ ഫിലിം ആന്റ് ടെലിവിഷന്‍ സ്റ്റാര്‍ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി റിപ്പോര്‍ട്ടില്‍ താരം വിമര്‍ശിക്കപ്പെട്ടിരുന്നു.
നടീനടന്മാരുടെ ജോലി, ജീവകാരുണ്യ പ്രവര്‍ത്തനം, വ്യക്തിഗത ആത്മാര്‍ത്ഥത എന്നിവയുമായി ബന്ധപ്പെട്ട് അവര്‍ സമൂഹത്തിന് എങ്ങിനെ മാതൃകയാകുന്നു ചൈനയില്‍ എന്ത് നെഗറ്റീവ് ഫലം ഉളവാക്കുന്നു എന്നതിനെ വിലയിരുത്തുന്ന റിപ്പോര്‍ട്ടാണ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി. അതേസമയം താരം ലോസ് ഏഞ്ചല്‍സില്‍ രാഷ്ട്രീയാഭയം തേടിയതായി റിപ്പോര്‍ട്ടുണ്ട്. ഹോളിവുഡ് ആക്ഷന്‍ സൂപ്പര്‍താരം ജാക്കിചാന്‍ നല്‍കി ഉപദേശപ്രകാരമാണ് താരം അമേരിക്കയിലേക്ക് മുങ്ങിയതെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ ജാക്കിചാന്‍ ഇത് നിഷേധിച്ചിട്ടുണ്ട്.
താരം ചൈനീക് അധികൃതരുടെ കസ്റ്റഡിയിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം ചൈനീസ് പത്രമായ സെക്യുരിറ്റീസ് ഡെയ്‌ലി പുറത്തു വിട്ടിരുന്നു എങ്കിലും വാര്‍ത്ത വിവാദമായതോടെ പത്രം മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചു. മെയ് മാസം നടന്ന കാന്‍ ഫിലിം ഫെസ്റ്റിവലിലാണ് നടി അവസാനമായി ഒരു പൊതുവേദിയില്‍ എത്തിയത്. ചാരവനിതയുടെ കഥ പറഞ്ഞ 355 എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു ഇത്. അതേസമയം ജസ്സീകാ ചാസ്‌റ്റെയ്ന്‍, പെനലൂപ്പ് ക്രൂസ്, ല്യൂപിറ്റാ ന്യോംഗ്, മരിയാന്‍ കോട്ടിലാഡ് എന്നിവര്‍ അഭിനയിക്കുന്ന സിനിമയില്‍ ഫാന്‍ ഉണ്ടോ എന്ന് വ്യക്തമല്ല.
ഹോളിവുഡ് സിനിമകളില്‍ അടക്കം അഭിനയിച്ചിട്ടുള്ള ഫാന്‍ ബിങ്ബിങ് ചൈനയിലെ ഏറ്റവും പ്രശസ്തയായ നടിയാണ്. വന്‍ പണംവാരി ചിത്രമായ എക്‌സ്മാനില്‍ ഫാന്‍ അഭിനയിച്ചിരുന്നു. 1981 ല്‍ ക്വിങ്ദാവോയില്‍ ആയിരുന്നു ജനനം. വളര്‍ന്നത് യാന്തായിയിലും.
ഷാങ്ഹായ് സീ ജിന്‍ ഫിലിം ആന്‍ഡ് ടെവിലിഷന്‍ ആര്‍ട്ട് കോളേജിലും ഷാങ്ഹായ് തീയേറ്റര്‍ അക്കാദമിയിലും ആയിരുന്നു പഠനം. 2013 മുതല്‍, ചൈനയിലെ ഫോര്‍ബ്‌സ് സെലിബ്രിറ്റി ലിസ്റ്റില്‍ സമ്പത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനം ഫാന്‍ ബിങ്ബിങിനാണ്. 2006 ന് ശേഷം എല്ലാ വര്‍ഷവും ഇവര്‍ ആദ്യ പത്ത് സ്ഥാനങ്ങള്‍ക്കുള്ളില്‍ എത്തിയിരുന്നു. 2014 ല്‍ പുറത്തിറങ്ങിയ എക്‌സ് മെന്‍ ഡേയ്‌സ് ഓഫ് ഫ്യൂച്ച്വര്‍ പാസ്റ്റ് എന്ന ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ ഒന്നില്‍ എത്തിയത് ഫാനായിരുന്നു.
from mangalam.com https://ift.tt/2paCMdG
via IFTTT
No comments:
Post a Comment