സേലം: സേലത്ത് സ്വകാര്യബസ് അപകടത്തിൽപ്പെട്ട് മലയാളികൾ ഉൾപ്പെടെ ഏഴ് മരണം. മരിച്ചവരിൽ രണ്ടുപേർ സ്ത്രീകളാണ്. മലയാളികളായ ഏഴു പേർ ഉൾപ്പെടെ 30 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. സേലത്തിനടുത്ത് മാമാങ്കം ബൈപ്പാസിൽശനിയാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് അപകടം. മരിച്ചവരിൽ ആലപ്പുഴ എടത്വാ സ്വദേശി ജിം ജോസഫ്, സിജി വിൻസെന്റ്, ടിനി ജോസഫ്, ഷാനു തോമസ് എന്നിവരാണ് മരിച്ചവരിൽ തിരിച്ചറിഞ്ഞിട്ടുള്ള മലയാളികൾ. ജിംജയിംസിന്റെ ഭാര്യയും മകനും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.ഒരു ലക്ഷദ്വീപ് സ്വദേശി ഉൾപ്പെടെ 15 മലയാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. ആകെ 31 പേരാണ് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിലും സർക്കാർ ആശുപത്രിയിലുമായി ചികിത്സയിലുള്ളത്. നിസ്സാര പരിക്കേറ്റ നാല് മലയാളികൾ കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. ബെംഗളുരുവിൽനിന്ന് തിരുവല്ലയിലേക്ക് വരികയായിരുന്ന യാത്രാ ട്രാവൽസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.സേലത്തുനിന്നു കൃഷ്ണഗിരിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൃഷ്ണഗിരിയിലേക്ക് പോയ സ്വകാര്യബസ് മുമ്പിലുണ്ടായിരുന്ന ലോറിയെ മറികടക്കാനുള്ള ശ്രമത്തിൽ ഡിവൈഡർ മറികടന്ന് എതിരെ വരികയായിരുന്ന ട്രാവൽസിൽ ഇടിക്കുകയായിരുന്നു. അപകടം നടന്ന വിവരമറിഞ്ഞയുടൻ സേലം ജില്ലാകലക്ടർ രോഹിണി അടക്കമുള്ളഅധികൃതർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പരിക്കേറ്റവരെ സേലം സർക്കാർ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ontent highlights:Bus accident at salem
from mathrubhumi.latestnews.rssfeed https://ift.tt/2PTtQ8D
via
IFTTT
No comments:
Post a Comment