സമൂഹ മാധ്യമങ്ങളില്‍ ഭിന്നിപ്പിന്റെ സന്ദേശങ്ങള്‍ അരുത്: മുന്നറിയിപ്പുമായി കേരള പോലീസ്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 1, 2018

സമൂഹ മാധ്യമങ്ങളില്‍ ഭിന്നിപ്പിന്റെ സന്ദേശങ്ങള്‍ അരുത്: മുന്നറിയിപ്പുമായി കേരള പോലീസ്‌

തിരുവനന്തപുരം:സാമൂഹിക മാധ്യമങ്ങളിൽ ഭിന്നിപ്പിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന അഭ്യർത്ഥനയുമായി കേരള പോലീസ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പോലീസ് ഈ അഭ്യർത്ഥന നൽകിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ തമിഴ് യുവാവും മലയാളി യുവതിയും തമ്മിലുള്ള പ്രതികരണങ്ങൾ സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്നമാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണ് കേരള പോലീസിന്റെ അഭ്യർത്ഥന. വ്യക്തിപരമായ അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ മലയാളി യുവതിയും തമിഴ് യുവാവും നടത്തിയ പ്രചരണങ്ങൾ സമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് പിന്നീട് തമിഴ്നാട് വിരുദ്ധ സന്ദേശങ്ങളായും ആഹ്വാനങ്ങളായും മാറിയിരുന്നു. അവരുടെ വ്യക്തിപരമായ പ്രശ്നങ്ങൾ ഇന്ന് മറ്റു പലരും ഏറ്റുപിടിച്ചു കേരളത്തിന്റെയും തമിഴ്നാടിന്റെയും പ്രശ്നമായി ചിത്രീകരിക്കുകയും പരസ്പരം അധിക്ഷേപിച്ചും വെല്ലുവിളിച്ചുംകൊണ്ടുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം പ്രവണതകൾ അപരിഷ്കൃതവും അവിവേകവുമാണ്. -കേരള പോലീസ് ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു. ഇത്തരം വിഷയങ്ങളിൽജാഗ്രതയോടെ പെരുമാറണമെന്നും ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കരുതെന്നും ഓർമിപ്പിച്ചുകൊണ്ടാണ് ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2orWwcf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages