പണംകടത്താൻ വി.ഐ.പി. ചാർട്ടേഡ് വിമാനങ്ങൾ; അന്വേഷണമാരംഭിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 1, 2018

പണംകടത്താൻ വി.ഐ.പി. ചാർട്ടേഡ് വിമാനങ്ങൾ; അന്വേഷണമാരംഭിച്ചു

ന്യൂഡൽഹി: രാജ്യത്തിനകത്തും പുറത്തേക്കും പണം കടത്താൻ വി.ഐ.പി. ചാർട്ടേഡ് വിമാനങ്ങൾ ഉപയോഗിക്കുന്നുവെന്ന വിവരത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. ഒന്നിലധികം ഏജൻസികൾ ചേർന്നു നടത്തുന്ന, വ്യോമയാന സുരക്ഷയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായാണിത്. സുരക്ഷാപരിശോധന കുറവായതിനാലാണ്കുറ്റവാളികൾ ഇത്തരം വിമാനങ്ങൾ പണംകടത്താനായി ഉപയോഗിക്കുന്നത്. ചില വി.ഐ.പി.കൾ ഉപയോഗിച്ച ചാർട്ടേഡ് വിമാനത്തിൽ പണം ഒളിപ്പിക്കാനുള്ള അറകൾ കണ്ടെത്തിയതായും എന്നാൽ, അവർ പണംകടത്തിയതിനു തെളിവു ലഭിച്ചിട്ടില്ലെന്നും അന്വേഷണോദ്യോഗസ്ഥർ ദേശീയമാധ്യമത്തോട് പറഞ്ഞു. വ്യവസായിയും മുൻ പത്രപ്രവർത്തകനുമായ ഉപേന്ദ്ര റായ് വ്യാജരേഖകൾ നൽകി വിമാനത്താവളത്തിൽ പ്രവേശിച്ച സംഭവത്തിൽ, കഴിഞ്ഞ മേയിൽ സി.ബി.ഐ. നടത്തിയ അന്വേഷണത്തിലായിരുന്നു ഈ കണ്ടെത്തൽ. വ്യോമയാന എൻജിനീയറുടെ സഹായത്തോടെ വിമാനത്തിൽ രഹസ്യ അറകൾ നിർമിക്കാൻ ശ്രമിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. നോട്ടുനിരോധനത്തിനുശേഷം നടന്ന സംശയാസ്പദമായ എല്ലാ പ്രവൃത്തികളും ഇതോടൊപ്പം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2C2NEU2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages