ഇന്ത്യയിലെ ആദ്യ 'ട്രാന്‍സ് സൗഹൃദ' കോളേജ് ഹോസ്റ്റല്‍ മുംബൈയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 16, 2018

ഇന്ത്യയിലെ ആദ്യ 'ട്രാന്‍സ് സൗഹൃദ' കോളേജ് ഹോസ്റ്റല്‍ മുംബൈയില്‍

മുംബൈ: ഇന്ത്യയിലെ ആദ്യ ട്രാൻസ് സൗഹൃദ ഹോസ്റ്റൽ സ്ഥാപിച്ച് മാതൃകയായിരിക്കുകയാണ് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്. സ്വവർഗരതി കുറ്റകരമല്ലെന്നുള്ള സുപ്രീംകോടതി വിധി വന്നതിന് തൊട്ടുപിന്നാലെയാണ് ട്രാൻസ് ഹോസ്റ്റൽ എന്ന ആശയം ഇവിടെ പ്രാവർത്തികമായത്. ഇവിടം മറ്റുള്ള ഹോസ്റ്റലുകൾ പോലെ തന്നെയാണ്. ഏത് ജെൻഡറിലുമുള്ളവർക്കും സധൈര്യം കടന്നുവരാം എന്ന പ്രത്യേകത ഉണ്ടെന്ന് മാത്രം. ഹോസ്റ്റലിലെ അന്തേവാസിയും ടിസ്സിലെ വിദ്യാർഥിയുമായ അകുന്ദ് പറയുന്നു. ട്രാൻസ് വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ക്വീർ കളക്ടീവ് എന്ന സംഘടനയുടെ നേതൃത്വത്തിൽ കോളേജ് കാമ്പസിൽ ട്രാൻസ് സൗഹൃദ ഹോസ്റ്റലിന് വേണ്ടി കാമ്പയിൻ നടത്തിയിരുന്നു. ഇതേത്തുടർന്നാണ് ഇത്തരമൊരു ആശയം ഗൗരവത്തിലെടുക്കാൻ അധികൃതർ തീരുമാനിച്ചതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. 2017 സെപ്റ്റംബറിൽ തന്നെ തീരുമാനം നിലവിൽ വന്നെങ്കിലും ആശയം പ്രാവർത്തികമാകാൻ ഒരു വർഷം കൂടി വേണ്ടിവന്നു.വനിതാ ഹോസ്റ്റലിന്റെ ഒരു നില മുഴുവനായും ട്രാൻസ് വിദ്യാർഥികൾക്കായി മാറ്റിയെടുക്കുകയായിരുന്നു. രണ്ട് പേർക്ക് വീതം താമസിക്കാവുന്ന 10 മുറികളാണ് ഇവിടെയുള്ളത്. നിലവിൽ 17 വിദ്യാർഥികൾ ഇവിടെയുണ്ട്. മറ്റ് ഹോസ്റ്റലുകളിൽ നിന്ന് വ്യത്യസ്തമായി ഏതു വിഭാഗത്തിലുള്ള വിദ്യാർഥികൾക്കും സ്ത്രീ-പുരുഷ ഭേദമില്ലാതെ തങ്ങളുടെ സഹപാഠികളെയോ സുഹൃത്തുക്കളെയോ ഇവിടെ വന്ന്കാണാം എന്ന പ്രത്യേകതയുമുണ്ട്. രാത്രി 10 മണി വരെയാണ് വിദ്യാർഥികളുടെ സന്ദർശനസമയം. ഹോസ്റ്റൽ എന്ന സ്വപ്നം യാഥാർത്ഥ്യമായതോടെ ട്രാൻസ് സൗഹൃദ ശുചിമുറികളും കാമ്പസ്സിനുള്ളിൽ വേണമെന്ന ആവശ്യവുമായി മുന്നോട്ട് പോകാനാണ് വിദ്യാർഥികളുടെയും ക്വീർ കളക്ടീവിന്റെയും തീരുമാനം. Read InDepth: സുപ്രീംകോടതി വിധി; മൗലികാവകാശങ്ങളുടെ മഴവിൽ വസന്തം content highlights:first gender-neutral hostel, Mumbai TISS, Tata Institute of Social Sciences


from mathrubhumi.latestnews.rssfeed https://ift.tt/2Nf6QmB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages