ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്വപ്നതുല്ല്യമായ കുതിപ്പ് തുടരുകയാണ് ലിവർപൂൾ. കളിച്ച അഞ്ചു മത്സരങ്ങളും ജയിച്ച് പതിനഞ്ച് പോയിന്റോടെ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ടീം. രണ്ടാം സ്ഥാനത്തുള്ള ചെൽസിയേക്കാൾ മൂന്ന് പോയിന്റിന്റെ ലീഡുണ്ട് ലിവർപൂളിന്.കളിച്ച നാലു കളികളും ജയിച്ചു നിൽക്കുകയാണ് ചെൽസി. അഞ്ചാമത്തെ മത്സരത്തിൽ ടോട്ടനം ഹോട്സ്പറിനെ ഒന്നിനെതിരേ രണ്ട് ഗോളിനാണ് ലിവർപൂൾ മറികടന്നത്. മുപ്പത്തിയൊൻപതാം മിനിറ്റിൽ ഡച്ച് മിഡ്ഫീൽഡർ ജോർജിനോ വെയ്നാൽഡിമിന്റെ വകയായിരുന്നു ആദ്യ ഗോൾ. ലിവർപൂളിൽ ചേർന്നശേഷമുള്ള വെയ്നാൽഡിമിന്റെ ലീഗിലെ ആദ്യ എവെ ഗോളായിരുന്നു ഇത്. അമ്പത്തിനാലാം മിനിറ്റിൽ റോർബർട്ടോ ഫെർമിനോ രണ്ടാം ഗോൾ നേടി. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനറ്റിൽ ലമെലയുടെ വകയായിരുന്നു ടോട്ടനമിന്റെ ആശ്വാസഗോൾ. ടോട്ടനമിന്റെ തുടർച്ചയായ രണ്ടാം പരാജയമാണിത്. അഞ്ചു കളികളിൽ നിന്ന് ഒൻപത് പോയിന്റുള്ള അവർ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. Content Highlights:EPL 2018 English Premier League Liverpool Tottenham Hotspur
from mathrubhumi.latestnews.rssfeed https://ift.tt/2Os4vBH
via
IFTTT
No comments:
Post a Comment