ധാക്ക: എട്ടാം കിരീടം കൊതിച്ചെത്തിയ ഇന്ത്യ മാലദ്വീപിന് മുന്നിൽസാഫ് കപ്പ് ഫുട്ബോൾ കിരീടം അടിയറവച്ചു. ഒന്നിനെതിരേ രണ്ട് ഗോളിനായിരുന്നു ഫൈനലിൽ ഇന്ത്യയുടെ തോൽവി. 19, 66 മിനിറ്റുകളിലായിരുന്നു മാലദ്വീപിന്റെ ഗോളുകൾ. ഇബ്രാഹിം മഹുദീയുടെ വകയായിരുന്നു ആദ്യ ഗോൾ. അറുപത്തിയാറാം മിനിറ്റിൽ അലി ഫാഷിർ ഒരു പ്രത്യാക്രമണത്തിൽ നിന്ന് രണ്ടാം ഗോളും നേടി. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ സുമീത് പാസ്സിയാണ് ഇന്ത്യയ്ക്കുവേണ്ടി ഒരു ഗോൾ മടക്കിയത്. ലീഡ് വഴങ്ങിയെങ്കിലും കളിയിൽ നിറഞ്ഞുകളിക്കുകയായിരുന്നു ഇന്ത്യ. മുപ്പത്തിയൊന്നാം മിനിറ്റിൽ സുഭാശിഷ് ബോസിന്റെ മനോഹരമായ ഒരു ഹെഡ്ഡർ മാലദ്വീപ് ഗോളി രക്ഷപ്പെടുത്തുകയായിരുന്നു. തൊട്ടടുത്ത മിനിറ്റിലെ സെമിയിലെ സ്കോർ മാനവീർ സിങ് ഒരു ഷോട്ട് തൊടുത്തെങ്കിലും അത് സൈഡ് നെറ്റിലാണ് അവസാനിച്ചത്. വിങ്ങർമാർ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അതൊന്നും മുതലാക്കാൻ സ്ട്രൈക്കർമാർക്ക് കഴിഞ്ഞില്ല. 47-ാം മിനിറ്റിൽ മൻവീർ സിങ് ഒരു ഷോട്ട് ഉതിർത്തെങ്കിലും അത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. Content Highlights:Saaf Cup Final India Maladives Final Soccer
from mathrubhumi.latestnews.rssfeed https://ift.tt/2NEI3YT
via
IFTTT
No comments:
Post a Comment