ന്യൂഡൽഹി: വിവാദ വ്യവസായികളായ വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരെ രാജ്യം വിടാൻ സഹായിച്ചതിന് പിന്നിൽ ഒരാൾ തന്നെയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ പ്രിയപ്പെട്ട സി.ബി.ഐ ഉദ്യോഗസ്ഥനാണ് മല്യയ്ക്ക് എതിരായ ലുക്ക് ഔട്ട് നോട്ടീസിൽ കൃത്രിമം വരുത്തി രാജ്യത്തിന് പുറത്തേക്ക് കടക്കാൻ സഹായിച്ചതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഗുജറാത്ത് കേഡറിലെ സി.ബി.ഐ ജോയിന്റ് ഡയറക്ടർ എ.കെ ശർമ മല്യയെ രക്ഷപ്പെടാൻ സഹായിച്ചു. ഇതേ ഉദ്യോഗസ്ഥൻ തന്നെ നീരവ് മോദിയുടേയും മെഹുൽ ചോക്സിയുടേയും രക്ഷപ്പെടലിന് പദ്ധതിയൊരുക്കി. രാഹുൽ ട്വിറ്ററിൽ കുറിച്ചു. CBI Jt. Director, A K Sharma, weakened Mallya's “Look Out” notice, allowing Mallya to escape. Mr Sharma, a Gujarat cadre officer, is the PM's blue-eyed-boy in the CBI. The same officer was in charge of Nirav Modi & Mehul Choksi's escape plans. Ooops... investigation! — Rahul Gandhi (@RahulGandhi) 15 September 2018 നേരത്തേ പ്രധാനമന്ത്രിയും ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും ചേർന്ന് മല്യയെ രാജ്യംവിടാൻ സഹായിച്ചെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത് വന്നിരുന്നു. രാജ്യംവിടും മുൻപ് ജെയ്റ്റ്ലിയെ കണ്ടിരുന്നുവെന്ന മല്യയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ് വന്നിരിക്കുന്നത്. Content Highlights:CBI Officer Who Helped Vijay Mallya Flee Also Aided Nirav Modi, Mehul Choksi Escape, Alleges Rahul Gandhi
from mathrubhumi.latestnews.rssfeed https://ift.tt/2xeKzLH
via
IFTTT
No comments:
Post a Comment