കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച മിഷണറീസ് ഓഫ് ജീസസിനെതിരെ സഹോദരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 16, 2018

കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച മിഷണറീസ് ഓഫ് ജീസസിനെതിരെ സഹോദരന്‍

കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ കന്യാസ്ത്രീയുടെ ചിത്രം മാധ്യമങ്ങൾക്ക് നൽകിയ മിഷണറീസ് ഓഫ് ജീസസിന്റെ നടപടിക്കെതിരെ കന്യാസ്ത്രീയുടെ സഹോദരൻ. വാർത്താ ഏജൻസിയായ എ എൻ ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. "വെള്ളിയാഴ്ച ഇരയുടെ ചിത്രം ഉൾപ്പെടെ മിഷണറീസ് ഓഫ് ജീസസ് പത്രക്കുറിപ്പ് ഇറക്കി. മിഷണറീസ് ഓഫ് ജീസസ് ചെയ്തത് തെറ്റാണ്. ഇതുപോലൊരു കോൺഗ്രിഗേഷനിലെ ആളുകൾക്ക് കോടതിയുടെ ഉത്തരവിനെ കുറിച്ച് അറിയില്ലാ എന്നുള്ളത് ലജ്ജാകരമാണ്. തന്റെ സഹോദരിയെ ഈ വിധത്തിൽ പീഡിപ്പിക്കാൻ അവർ ശ്രമിക്കുന്നത് ദുഃഖകരമാണ്" അദ്ദേഹം പറഞ്ഞു. "വിഷയത്തിൽ വത്തിക്കാൻ ഇടപെടുന്നു എന്ന തരത്തിലുള്ള ചർച്ചകൾ വ്യാജമാണെന്നാണ് കരുതുന്നത്. നടപടിയെടുക്കാൻ സാധാരണഗതിയിൽ 2-3 ദിവസം വേണ്ടിവരും. വിഷയം പോപ്പിന്റെ അടുക്കൽ അവതരിപ്പിക്കാനാണെങ്കിൽ അത് അവർക്ക് ഇന്നു തന്നെ ചെയ്യാവുന്നതാണ്. അവർ അങ്ങനെ ചെയ്തിരുന്നെങ്കിൽ കേസുമായി ബന്ധപ്പെട്ട ആളുകൾക്ക് വത്തിക്കാൻകത്ത് അയക്കുമായിരുന്നു" എന്നും അദ്ദേഹം പറഞ്ഞു. "ഇതുവരെ അത്തരത്തിലുള്ള കത്തുകളൊന്നും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അതൊരു വ്യാജവാർത്തയാണെന്നാണ് ഞാൻ വിചാരിക്കുന്നത്."കേരളത്തിലും ലോകത്തിന്റെ മറ്റു ഭാഗത്തുമുള്ള പ്രതിഷേധക്കാരെ തളർത്താനുള്ളകുറ്റാരോപിതന്റെയും കൂട്ടാളികളുടെയും നീക്കമാകാം ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Yday Missionaries of Jesus published a letter as well as a photo of the victim. I condemn that. Its very shameful, people of a congregation like that dont know Courts order. It is very sad that they want to harass my sister in such a way: Brother of #Kerala rape victim nun pic.twitter.com/lzNvxAPsRx — ANI (@ANI) September 15, 2018


from mathrubhumi.latestnews.rssfeed https://ift.tt/2OodF1P
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages