കൊച്ചി : കന്യാസ്ത്രീ സമരത്തെ സർക്കാർ ഇപ്പോഴും ശരിയായി മനസിലാക്കുന്നില്ലെന്ന് സിസ്റ്റർ അനുപമ മാധ്യമങ്ങളോട് പറഞ്ഞു. സമരം സഭക്കെതിരെയല്ല നടത്തുന്നത്. തങ്ങൾ സഭക്കെതിരെ സമരം ചെയ്യുകയാണെന്നുള്ള ആരോപണങ്ങളിൽ വിഷമമുണ്ട്. ഇതൊരിക്കലും കന്യാസ്ത്രീകളെ മാത്രം ഉദ്ദേശിച്ചായിരുന്നില്ലെന്നും എല്ലാ സ്ത്രീകൾക്കും വേണ്ടിയുള്ള സമരമാണെന്നും സിസ്റ്റർ പറഞ്ഞു. സഭയിൽ നിന്നു ഇങ്ങനെ ഒരു നിലപാട് പ്രതീക്ഷിച്ചില്ലെന്നും സിസ്റ്റർ അനുപമ വ്യക്തമാക്കി. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് അറസ്റ്റിലാകുമോ എന്ന പ്രതീക്ഷയൊന്നുമില്ല. അറസ്റ്റ് നടക്കുകയാണെങ്കിൽ നടക്കട്ടെ. സമരം പതിനാലു ദിവസമായിട്ടും വേണ്ടത്ര നടപടികളൊന്നും സ്വീകരിച്ചു കണ്ടില്ല. ബിഷപ്പിനെ ചോദ്യം ചെയ്യൽ നീണ്ടു പോകുന്നതിൽ ആശങ്കയുണ്ടെന്നും എല്ലാവരും ചേർന്ന് കബളിപ്പിക്കുകയാണോ എന്നും സംശയിക്കുന്നുണ്ടെന്നും സിസ്റ്റർ അനുപമ പരാതിപ്പെട്ടു.ബിഷപ്പിനെ അറസ്റ്റു ചെയ്തുവെന്നറിഞ്ഞാൽ അതു വിശ്വസിക്കാമെന്നും അതല്ലാതെയുള്ള പ്രതീക്ഷകളൊന്നും വച്ചു പുലർത്തുന്നില്ലെന്നും സിസ്റ്റർ അനുപമ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2xqpsX2
via
IFTTT
No comments:
Post a Comment